ബ്രേക്ക്ഫാസ്റ്റിന് എന്നും തയ്യാറാക്കുന്ന ദോശയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ദോശ ഉണ്ടാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ബീറ്റ്റൂട്ട് ദോശയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ബീറ്റ്റൂട്ട്- 1 എണ്ണം
- വെള്ളം- ആവശ്യത്തിന്
- അരിപ്പൊടി- ഒരു കപ്പ്
- റവ- കാൽ കപ്പ്
- ജീരകംപൊടി- ഒരു ചെറിയ സ്പൂൺ
- പച്ചമുളക്- ഒരെണ്ണം
- കറിവേപ്പില- പൊടിയായി അരിഞ്ഞത് (ആവശ്യത്തിന്)
- മല്ലിയില- അരിഞ്ഞത് ഒരു വലിയ സ്പൂൺ
- സവാള- പൊടിയായി അരിഞ്ഞത് (ആവശ്യത്തിന്)
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ബീറ്റ്റൂട്ട് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി വെള്ളം ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഒരു ബൗളിൽ അരിപ്പൊടി, റവ, ജീരകംപൊടി, പച്ചമുളക്, കറിവേപ്പില, മല്ലിയില, സവാള, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി ദോശ മാവ് രൂപത്തിൽ മിക്സ് ചെയ്യുക. ഇതിലേക്ക് ബീറ്റ്റൂട്ട് അരച്ചതും വെള്ളവും ചേർത്തു യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക. ശേഷം മാവ് നന്നായി ഇളക്കി യോജിപ്പിച്ചു ചൂടായ ദോശക്കല്ലിൽ ഒഴിച്ചു ചുട്ടെടുക്കാം. ബീറ്റ്റൂട്ട് ദോശ റെഡി.