Food

നല്ല നാടൻ ബീഫ് കറി കൂടെ ഉണ്ടാക്കിയാലോ?

കിടിലൻ സ്വാദിൽ ഒരു നാടൻ ബീഫ് കറി ഉണ്ടാക്കിയാലോ? കുരുമുളകിന്റെയും മസാലയുടെയും കൂട്ടിൽ വേവിച്ച ഒരു ബീഫ് കറിയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ബീഫ്- 1 കിലോ
  • സവാള – ചെറുതായി അരിഞ്ഞത് 4 എണ്ണം
  • വെളുത്തുള്ളി -3 എണ്ണം
  • പച്ചമുളക് – 6 എണ്ണം
  • തക്കാളി- 2 എണ്ണം
  • ഇഞ്ചി – 1
  • കറിവേപ്പില – 4 തണ്ട്
  • മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
  • മല്ലിപൊടി-2.5 ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പൊടി-1 ടേബിള്‍ സ്പൂണ്‍
  • മീറ്റ് മസാല- -2 ടേബിള്‍ സ്പൂണ്‍
  • പട്ട, ഗ്രാമ്പൂ, ഏലക്ക, കറുകയില- ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മുളകുപൊടി,മല്ലിപൊടി,മഞ്ഞള്‍പൊടി,മീറ്റ് മസാല കടായിയിലിട്ട് ചൂടാക്കി മാറ്റി വെയ്ക്കുക. ശേഷം കടായിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പട്ട, ഗ്രാമ്പു, ഏലക്ക, കറുകയില എന്നിവ ഇട്ട് ഇളക്കുക. അതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് നേരെത്തെ ചൂടാക്കിവെച്ച മസാലപൊടികള്‍ എല്ലാം ഇട്ടു ഒന്നുകൂടി വഴറ്റുക. എന്നിട്ട് അതിനൊപ്പം തക്കാളിയും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. പാകത്തിന് വെള്ളവും ചേര്‍ത്ത് അടച്ചുവെക്കുക.

അടച്ചുവെച്ച ബീഫ് വെന്ത് വരുമ്പോൾ അതിലേക്ക് കുറച്ചു എണ്ണയും കുറച്ച് കറിവേപ്പിലയും ചേര്‍ത്തു ഇളക്കുക. രുചിയറും നാടൻ ബീഫ് കറി തയ്യാർ. പൊറോട്ടയ്ക്കും അപ്പത്തിനും പുട്ടിനും വരെ ബെസ്റ്റ് കോമ്പിനേഷനാണ് ഇത്തരത്തിൽ തയ്യാറാക്കുന്ന ബീഫ് കറി.