വളരെ എളുപ്പത്തിൽ രുചികരമായി ഒരു ഹെൽത്തി കഞ്ഞി തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കഞ്ഞിയുടെ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- കുത്തരി- 100 ഗ്രാം
- ചെറുപയർ- 100 ഗ്രാം
- തേങ്ങ- 1എണ്ണം
- ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങ പിഴിഞ്ഞ് ഒന്നാം പാല്‍, രണ്ടാം പാല്‍ ഇവ മാറ്റി വെയ്ക്കുക . രണ്ടാം പാലില്‍ കുത്തരി, ചെറുപയര്‍ എന്നിവ വേവിച്ചെടുക്കാം. ഇതില്‍ ഉപ്പുചേര്‍ത്ത് തേങ്ങയുടെ ഒന്നാം പാല്‍ ഒഴിച്ച് ഒരു തിള ആകണം. ശേഷം വാങ്ങിവെക്കുക. രുചികരമായ ചെറുപയർ കഞ്ഞി തയ്യാർ. ഹെൽത്തി ആയത് കൊണ്ട് തന്നെ ചെറിയ കുട്ടികള്‍ക്കും മറ്റും ഇത് കൊടുക്കുന്നത് ഏറെ നല്ലതാണ്.