വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ മുളക് ബജ്ജി വീട്ടിൽ തയ്യാറാക്കിയാലോ? തട്ടുകടയിലെ അതെ സ്വാദിൽ മുളക് ബജ്ജി വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഓരോ മുളകും ചെറുതായി വരഞ്ഞ് വളരെ ശ്രദ്ധയോടെ ഉള്ളിലെ അല്ലി മാറ്റി എടുക്കുക. കടലമാവിലേക്ക് അരിപ്പൊടി, ഉപ്പ്, കാശ്മീരി മുളകുപൊടി, കായം എന്നിവ ചേര്‍ത്ത് കുറേശ്ശേ വെള്ളം ചേര്‍ത്ത്, നല്ല കട്ടിയുള്ള മാവ് തയാറാക്കി എടുക്കുക. വള്ളം കൂടിയാല്‍ മാവ് മുളകില്‍ പിടിച്ചിരിക്കില്ല. ഒട്ടും കട്ട ഇല്ലാതെ മാവ് തയാറാക്കാന്‍ ശ്രമിക്കുക. ഇനി ഓരോ മുളകായി മാവില്‍ മുക്കി നന്നായി ചൂടായ എണ്ണയില്‍ രണ്ട് വശവും നന്നായി വറുത്തെടുക്കാം.