വളരെ രുചികരമായി നാരങ്ങാവെള്ളം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കുകയാണോ? എങ്കിൽ ഇനി ഇതുപോലെ ട്രൈ ചെയ്തുനോക്കൂ.
ആവശ്യമായ ചേരുവകള്‍
- നാരങ്ങ 1 (വലുത്)
- കശുവണ്ടി 12 എണ്ണം
- ഇഞ്ചി 1 (ചെറിയ കഷ്ണം)
- മാങ്ങാ പഴുത്തത് ചെറിയ കഷ്ണം
- പഞ്ചസാര/തേന്‍
തയാറാക്കുന്ന വിധം
ഒരു വലിയ നാരങ്ങയുടെ നീര് എടുത്ത് മിക്‌സിയുടെ ജാറിലേക്ക് ഒഴിക്കാം. ഇതിലേക്ക് 10 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വച്ചിരുക്കുന്ന 15 കശുവണ്ടി ഇട്ടുകൊടുക്കുക. ഇത് നന്നായി മിക്‌സിയില്‍ അടിച്ചെടുക്കുക. ഇനി ഇതിലേക്ക് ചെറിയ ഒരു ഇഞ്ചി, ചെറിയ കഷ്ണം മാങ്ങാ, ഐസ് ക്യൂബ്സ്, ആവശ്യത്തിന് പഞ്ചസാര, 2 ഗ്ലാസ്സ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇവ അരിപ്പയില്‍ അരിച്ചെടുക്കുക. ഏരെ രുചികരമായ നാരങ്ങാവെള്ളം റെഡി.