World

യുഎഇയിൽ പുതിയ ഇന്ധനവില ഇന്ന് മുതൽ പ്രാബല്യത്തിൽ – petrol diesel prices

യുഎഇയില്‍ മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഈ മാസം ഇന്ധനവിലയിൽ കുറവ്. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോൾ, ഡീസല്‍ വില തീരുമാനിക്കുന്നത്. പുതിയ ഇന്ധനവില ഇന്ന് മുതൽ മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ ഇന്ധനവില അനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.73 ദിര്‍ഹമാണ്.

ഫെബ്രുവരി മാസം 2.74 ദിര്‍ഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോള്‍ ലിറ്ററിന് 2.61 ദിര്‍ഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം 2.63 ദിര്‍ഹമാണ്. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.54 ദിര്‍ഹമാണ് മാർച്ച് മാസത്തെ നിരക്ക്. ഫെബ്രുവരിയിൽ 2.55 ദിര്‍ഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 2.77 ദിര്‍ഹം ആണ് നിരക്ക്. ഫെബ്രുവരിയിൽ ഇത് 2.82 ദിര്‍ഹം ആയിരുന്നു.

STORY HIGHLIGHT: petrol diesel prices