Celebrities

ട്രംപിന്റെ രണ്ടാംവരവ് ഭയാനകം; ന്യൂസിലാന്റിലേക്ക് താമസം മാറുകയാണെന്ന് ജെയിംസ് കാമറൂണ്‍ – james cameron donald trump

എനിക്ക് എല്ലാദിവസവും അയാളുടെ മുഖം പത്രത്തിന്റെ ഒന്നാം പേജില്‍ കാണേണ്ട

അമേരിക്കന്‍ പ്രസിഡന്റായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാംവരവ് ഭയാനകമാണെന്ന് ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. താന്‍ ന്യൂസിലാന്റിലേക്ക് താമസം മാറുകയാണെന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞു. സ്റ്റഫ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇത് ഭയാനകമാണെന്നാണ് ഞാന്‍ കരുതുന്നത്. മാന്യമായ കാര്യങ്ങളിൽനിന്നെല്ലാമുള്ള തിരിച്ചുപോക്കാണ് ഉണ്ടായിട്ടുള്ളത്. ചരിത്രപരമായി എന്തിനുവേണ്ടിയാണോ അമേരിക്ക നിലകൊണ്ടത് അതിനുവേണ്ടി നിലകൊള്ളുന്നില്ലെങ്കില്‍ അമേരിക്കയ്ക്ക് നിലനില്‍പ്പില്ല. അവരുടെ സ്വന്തം നേട്ടത്തിനായി അവര്‍ അത് കഴിയുന്നത്ര വേഗത്തില്‍ പൊള്ളയായ കാര്യങ്ങള്‍ ചെയ്യുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്, ട്രംപ് ഭരണകൂടത്തെ സൂചപ്പിച്ചുകൊണ്ട് കാമറൂണ്‍ പറഞ്ഞു.

എനിക്ക് എല്ലാദിവസവും അയാളുടെ (ട്രംപിന്റെ) മുഖം പത്രത്തിന്റെ ഒന്നാം പേജില്‍ കാണേണ്ട. ഒരു കാറപകടം വീണ്ടും വീണ്ടും ആവർത്തിച്ച് കാണുന്നതുപോലെയാണ് അത്. ന്യൂസിലാന്റില്‍ കാര്യങ്ങള്‍ ഇതിനേക്കാള്‍ ഭേദമാണ്. അവിടത്തെ പത്രങ്ങള്‍ മൂന്നാമത്തെ പേജിലേ ഇതൊക്കെ നല്‍കുകയുള്ളൂ. കാമറൂണ്‍ പറഞ്ഞു.

STORY HIGHLIGHT: james cameron donald trump