ചക്കയുടെ സീസൺ കഴിയുന്നതിനു മുമ്പായി തയ്യാറാക്കി പരീക്ഷിക്കാവുന്ന ധാരാളം വിഭവങ്ങളുണ്ട്. അതിനൊപ്പം ഒരു ഡെസേർട്ട് കൂടി ഉൾപ്പെടുത്തിക്കോളൂ.
ചേരുവകൾ
ചക്കപ്പഴം
തേങ്ങാപ്പാൽ
അഗർ അഗർ
പഞ്ചസാര
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് ഒരു ടീസ്പൂൺ അഗർ അഗർ പൊടിയെടുക്കുക. ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ വെള്ളം ഒഴിച്ചിളക്കുക.
കുരുകളഞ്ഞ് വൃത്തിയാക്കിയ ചക്കച്ചുളകൾ അരച്ചെടുത്തത് അഗർ പൊടി കലക്കിയ വെള്ളത്തിൽ ചേർത്ത് രണ്ട് മിനിറ്റ് അടുപ്പിൽ വെച്ച് വേവിക്കുക.
ശേഷം അടുപ്പിൽ നിന്നും മാറ്റി ഇഷ്ടമുള്ള ആകൃതിയ്ക്കനുസൃതമായ പാത്രത്തിലേയ്ക്കു മാറ്റി പത്തു മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കുക.
അര ടീസ്പൂൺ അഗർ അഗർ രണ്ട് ടേബിൾസ്പൂൺ വെള്ളത്തിൽ കലക്കിയതിലേയ്ക്ക് കാൽ കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ കൂടി ചേർത്തിളക്കി രണ്ട് മിനിറ്റ് വേവിക്കുക.
ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ചക്ക പുഡ്ഡിംഗിനു മുകളിലായി ഒഴിച്ച് പത്തു മുതൽ പതിനഞ്ചു മിനിറ്റ് വരെ ഒരിക്കൽക്കൂടി ഫ്രിഡ്ജിൽ വെയ്ക്കുക.
കട്ടിയായതിനു ശേഷം ഇഷ്ടാനുസരണം കഴിക്കാം.
content highlight: jackfruit-pudding-recipe