ചിക്കൻ ഉൾപ്പെടെയുള്ള മാംസങ്ങൾക്കൊണ്ട് തയ്യാറാക്കുന്ന കറികളുടെ അതേ രുചിയിൽ സോയ ചങ്ക്സും തയ്യാറാക്കാം
ചേരുവകൾ
സോയ
ഉപ്പ്
വെള്ളം
എണ്ണ
ഇഞ്ചി
പെരുംജീരകം
തക്കാളി
വെളുത്തുള്ളി
സവാള
കാശ്മീരിമുളകുപൊടി
മല്ലിപ്പൊടി
മഞ്ഞൾപ്പൊടി
ചിക്കൻമസാല
പഞ്ചസാര
ഗരംമസാല
തയ്യാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം വെള്ളം തിളപ്പിക്കുക.
അതിലേയ്ക്ക് ആവശ്യത്തിന് സോയ, അൽപ്പം ഉപ്പും ചേർത്ത് വേവിക്കുക.
പതിനഞ്ച് മിനിറ്റിനു ശേഷം, വെള്ളം നന്നായി കളഞ്ഞ് സോയ മാറ്റി വെയ്ക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി അൽപ്പം പെരുംജീരകം, ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും, ചെറുതായി അരിഞ്ഞ പച്ചമുളക്, സവാള അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക.
സവാള വെന്തു വരുമ്പോൾ തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക.
ശേഷം ആവശ്യത്തിന് കാശ്മീരിമുളകുപൊടി, മല്ലിപ്പൊടി, അൽപ്പം മഞ്ഞൾപ്പൊടി, ആവശ്യമെങ്കിൽ കുറച്ചു ചിക്കൻ മസാല കൂടി ചേർത്തിളക്കി അൽപ്പം ചൂടുവെള്ളംകൂടി ചേർക്കുക.
തിളച്ചു വരുമ്പോൾ ഇതിലേയക്ക് വേവിച്ച സോയയോടൊപ്പം അൽപ്പം ഗരംമസാല, ഒരു നുള്ള് പഞ്ചസാര എന്നിവ ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
content highlight: soya-roast-easy-recipe