മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറെ പേര് പരാമർശിക്കാതെ പുകഴ്‌ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തിലെ സ്റ്റാർട്ടപ്പ് വികസനത്തിൽ വലിയ പങ്കുവഹിച്ച ഉദ്യോഗസ്ഥന്‍റെ മികവ് ഈ ഘട്ടത്തിൽ ഓർക്കുന്നു പക്ഷേ, വ്യക്തിപരമായ ദൗർബല്യത്തിന്‍റെ പേരിൽ അദ്ദേഹം വലിയ വേട്ടയാടൽ നേരിടേണ്ടിവന്നു.’ മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സ്റ്റാർട്ടപ്പ് മേഖലയിൽ 2023-2024 കാലഘട്ടത്തിൽ കേരളത്തിൽ 254 ശതമാനം വളർച്ചയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
STORY HIGHLIGHT: pinarayi vijayan