കോട്ടയം ഗവണ്‍മെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളായ സാമൂവൽ ജോൺസൻ ,എൻ എസ് ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്,എൻ വി വിവേക് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്തോടെ തുടര്‍ന്ന് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.
കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രൊസീക്യൂഷന്‍ വാദിച്ചത്. എന്നാൽ, വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. പോലീസിനോടും കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. വാദം കേട്ട ശേഷമാണ് ഇന്ന് കോടതി ജാമ്യാ ഹര്‍ജി തള്ളികൊണ്ട് ഉത്തരവിട്ടത്.
STORYY HIGHLIGHT: kottayam nursing college ragging case