പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്തു പിടിച്ച കേസില്‍ മുട്ടത്തറ വില്ലേജില്‍ അംബിക ഭവന്‍ വീട്ടില്‍ ശിവശങ്കരന്‍ പിള്ള മകന്‍ ദേവദാസിനെയാണ് (76) പത്തുവര്‍ഷം തടവിനും 10000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആര്‍. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും പിഴത്തുക അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു.
2023 ഫെബ്രുവരി രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷന്‍ പഠിപ്പിക്കവേ കുട്ടിയുടെ ജനനേന്ദ്രിയ ഭാഗത്ത് പ്രതി കടന്നു പിടിക്കുകയായിരുന്നു.
അന്ന് ക്ലാസ്സില്‍ മറ്റു കുട്ടികള്‍ ഇല്ലാത്ത സമയത്താണ് പ്രതി ഇതു ചെയ്തത്. ഈ സംഭവത്തില്‍ ഭയന്ന കുട്ടി പുറത്ത് ആരോടും പറഞ്ഞില്ല രണ്ടാഴ്ച കഴിഞ്ഞ് ട്യൂഷന്‍ ക്ലാസ്സില്‍ പോകാന്‍ കുട്ടി വിസമ്മതിച്ചതിനാല്‍ കാര്യം തിരക്കിയപ്പോള്‍ വീട്ടുകാരോട് സംഭവം പറഞ്ഞത്. ഇത് കൂടാതെ ട്യൂഷന്‍ സെന്ററിന്റെ പ്രിന്‍സിപ്പാല്‍നോടും പറഞ്ഞൂ. പ്രിന്‍സിപ്പാളും വീട്ടുകാരും കൂടി ചേര്‍ന്ന് പോലീസിനെ അറിയിച്ചത്. പ്രതി കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ശിക്ഷയെ പറ്റി കോടതി ആരാഞ്ഞപ്പോള്‍ ഭാര്യയും താനും രോഗികള്‍ ആണെന്നും മക്കള്‍ ഇല്ലാത്തതിനാലും ശിക്ഷ കുറയ്ക്കണമെന്ന് പ്രതികോടതിയുടെ അപേക്ഷിച്ചു.
എന്നാല്‍ അധ്യാപകനായ പ്രതി ചെയ്ത കൃത്യത്തിന് യാതൊരു ദയയും അര്‍ഹിക്കുന്നില്ല ഇന്ന് കോടതി വിധി ന്യായത്തില്‍ പറഞ്ഞു. എന്നാലും ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രതിക്ക് കോടതി വെറും തടവ് ആണ് വിധിച്ചത്. പ്രോസിക്യൂഷന്‍ കേസില്‍ 15 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ R.S വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ R.Y അഖിലേഷ് എന്നാവര്‍ ഹാജരായി. തമ്പാനൂര്‍ എസ്.ഐ വി.എസ് രഞ്ജിത്ത്, എസ്.ഐ എസ്. ജയശ്രീ എന്നിവരാണ് അന്വേഷണം നടത്തിയത്.
CONTENT HIGH LIGHTS;10-year-old girl’s private parts case: 76-year-old man sentenced to 10 years in prison and fined Rs 10,000