Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല: 179 CCTV ക്യാമറകള്‍, വനിതാ ഹെല്‍പ് ഡെസ്‌ക്, 7 സ്‌പെഷ്യല്‍ ട്രെയിന്‍; അന്നദാനം നടത്തുന്നവര്‍ക്ക് ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേര്‍ന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 1, 2025, 05:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്, വിവിധ വകുപ്പുകള്‍ നടത്തിയ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു. എല്ലാ വകുപ്പുകളും യോജിച്ച് സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര പരിസരങ്ങളിലും പ്രധാന വഴികളിലും പൊലീസിന്റെ നേതൃത്വത്തില്‍ 179 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. രണ്ട് നിരീക്ഷണ ടവറുകളും ആറ് ഡ്രോണുകളും സ്ഥാപിക്കുന്നുണ്ട്. ക്ഷേത്രപരിസരത്ത് പൊലീസിന്റെ പ്രധാന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഇതിന് പുറമേ അഡീഷണല്‍ കണ്‍ട്രോള്‍ റൂമുകളും വനിതാ ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തിക്കും.

അന്നദാനം, വെടിവഴിപാട്, ക്ഷേത്ര ദര്‍ശനം, ആന എഴുന്നള്ളിപ്പ് എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കും. പാര്‍ക്കിങ്ങിനായി 30 ഗ്രൗണ്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 2000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും. പൊങ്കാല ദിവസം അന്നദാനം നടത്തുന്നവര്‍ക്ക് ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇതുവരെ 42 പേരാണ് സര്‍ട്ടിഫിക്കറ്റിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനവും സാമ്പിള്‍ പരിശോധനയും സജീവമാണ്.

പൊങ്കാലയ്ക്ക് ശേഷം കോര്‍പ്പറേഷന്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഈഞ്ചക്കല്‍, പാപ്പനംകോട്, ചെറുവക്കല്‍ എന്നിവിടങ്ങളിലാണ് നിക്ഷേപിക്കുന്നത്. മാലിന്യങ്ങളില്‍ തീപടര്‍ന്ന് അപകടം ഉണ്ടാകാതിരിക്കാന്‍ ഈഞ്ചക്കലും ചെറുവക്കലും ഫയര്‍ എഞ്ചിനുകള്‍ സജ്ജീകരിക്കും. പൊങ്കാലയ്ക്ക് ശേഷം നഗരം വൃത്തിയാക്കുന്നതിന് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 2000 തൊഴിലാളികളെയും 125 ഉദ്യോഗസ്ഥരെയും നിയോഗിക്കും. കുടിവെള്ളം വിതരണം ചെയ്യുന്നതിനും തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിച്ചു. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ രണ്ട് ഏജന്‍സികളെ തെരുവ് വിളക്ക് അറ്റകുറ്റപ്പണികള്‍ക്കായി ഏല്‍പ്പിച്ചിട്ടുണ്ട്.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി അധിക സര്‍വ്വീസുകള്‍ നടത്തു0. 700 ബസ് സര്‍വ്വീസുകള്‍ പൊങ്കാലയ്ക്കായി സജ്ജമാക്കും. ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തര്‍ക്കായി ഏഴ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലാ ശുചിത്വ മിഷന്റെ ഹരിത പ്രോട്ടോക്കോള്‍ ക്യാമ്പയിന്റെ ഭാഗമായി കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള ഗ്രീന്‍ ആര്‍മി രൂപീകരിക്കുന്നുണ്ട്. മാത്രമല്ല, വിവിധ സ്ഥലങ്ങളില്‍ ബോധവത്ക്കരണ ക്ലാസ്സുകളും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ഫയര്‍ ആന്റ് റസ്‌ക്യൂ 112 ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇതില്‍ 29 പേര്‍ വനിതകളാണ്.

പൊങ്കാലയിടുന്ന സ്ഥലങ്ങളില്‍ പ്രത്യേക പെട്രോളിങ്ങും കുടിവെള്ള വിതരണവും നടത്തും. കെ.എസ്.ഇ.ബി ഒന്‍പത് സെക്ഷനുകളിലെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 4 മുതല്‍ 14വരെ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ബീന പി. ആനന്ദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

CONTENT HIGH LIGHTS; Attukal Pongala: 179 CCTV cameras, women help desk, 7 special trains; Mandatory food safety certificate for food donors; A staff review meeting was held

ReadAlso:

കടബാധ്യതയെ തുടർന്ന് മകന്റെ ചോറൂൺ ദിവസത്തിൽ യുവാവ് ആത്മഹത്യ ചെയ്തു

വഴയിലയിൽ കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ബിന്ദുവിന് വീട്ടിലേക്കുള്ള പാലം; ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചുനൽകുന്നു

പൂവച്ചൽ–ബീമാപള്ളി പുതിയ ബസ് സർവീസിന് തുടക്കമായി

അന്ത്യയാത്രാ ചടങ്ങുകളിലെ വൈവിധ്യം വിളിച്ചോതുന്ന ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി

Tags: വനിതാ ഹെല്‍പ് ഡെസ്‌ക്7 സ്‌പെഷ്യല്‍ ട്രെയിന്‍ANWESHANAM NEWSFOOD SAFETY AUTHORITYKSRTC SERVICEATTUKAL PONKALAVANITHA HELP DESK IN ATTUKAL179 CCTV CAMERAS IN CITY7 SPECIAL TRAIN IN THAPANOOR CENTRALആറ്റുകാല്‍ പൊങ്കാല: 179 CCTV ക്യാമറകള്‍

Latest News

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം

ബംഗ്ലാദേശ് വനിതാ ക്രിക്കറ്റിൽ ലൈംഗികാതിക്രമ ആരോപണം: മുൻ ക്യാപ്റ്റൻ ജഹനാര ആലത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന സംഘർഷത്തിന് കാരണമായി; ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ പ്രതിഷേധം കോഴിക്കോട്

രോഗം മാറ്റാമെന്ന് പറഞ്ഞ് ഐടി ജീവനക്കാരനെ കബളിപ്പിച്ചു; ഏഴുവർഷം കൊണ്ട് തട്ടിയത് 14 കോടി, സന്യാസിനിയടക്കം പ്രതികൾക്കായി തിരച്ചിൽ

Another person who was undergoing treatment for a fireworks accident dies

മഹാരാഷ്ട്രയിലെ ഡൈയിംഗ് കമ്പനിയിൽ വൻ തീപിടിത്തം; കോടികളുടെ നഷ്ടം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies