Kerala

കേരള പോലീസിന്റെ കമ്പ്യൂട്ടറുകള്‍ ഇനി സൈബര്‍ സുരക്ഷാ കവചത്തില്‍: സെക്യൂരിറ്റി ഓപ്പറേറ്റിംഗ് സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരള പോലീസിലെ കമ്പ്യൂട്ടറുകളേയും, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കും സൈബര്‍ സുരക്ഷാ കവചം ഒരുക്കി സംരക്ഷിക്കുന്നതിന് കേരള പോലീസ് ആരംഭിക്കുന്ന സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്റര്‍ (SOC) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്തു. ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ ആയി ആണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് ( CDOT) ന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സുരക്ഷാ പിഴവുകളേയും, സൈബര്‍ ഭീഷണികളേയും മുന്‍കൂട്ടി കണ്ടെത്തി അവയ്‌ക്കെതിരെ ഫലപ്രദമായി നടപടി സ്വീകരിക്കുകയും, പോലീസ് വകുപ്പിലെ മുഴുവന്‍ കമ്പ്യൂട്ടറുകളേയും 24 മണിയ്ക്കൂറും നിരീക്ഷണം ഉറപ്പാക്കുകയും ചെയ്യുത്തത് വഴി ഡാറ്റായും മറ്റും സംരക്ഷിക്കുന്നതിനുമാണ് SOC രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. സെക്യൂരിറ്റി ഓപ്പറേറ്റിംഗ് സെന്ററര്‍ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറേറ്റ്, SDPO കള്‍,

തിരുവവന്തപുരം സിറ്റിയിലെ പോലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ എല്ലാ കമ്പ്യൂട്ടറുകളും, അവയുടെ ഫയര്‍വാളുകളുടെ ലോഗുകളും സെക്യൂരിറ്റി ഓപ്പറേറ്റിംഗ് സെന്റര്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിരീക്ഷിച്ചു വരുകയാണെന്ന് സൈബര്‍ ഓപ്പറേഷന്‍ എസ്.പി അങ്കിത് അശോകന്‍ അറിയിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ഡി.ഒ.ടി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. പങ്കജ് കുമാര്‍ ദലേല, കൗണ്‍സിലര്‍ ശ്രീദേവി .എ, ടെക്‌നോപാര്‍ക്ക് സി.ഇ.ഒ, സജ്ഞീവ് നായര്‍, ജി. ടെക് സെക്രട്ടറി ശ്രീകുമാര്‍ .വി, സൈബര്‍ ഓപ്പറേഷന്‍ എസ്.പി അങ്കിത് അശോകന്‍, ഡി.വൈ.എസ്.പി അരുണ്‍കുമാര്‍ .എസ്, സൈബര്‍ ഡോം ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ പോറ്റി കെ.ജി എന്നിവര്‍ പങ്കെടുത്തു.

CONTENT HIGH LIGHTS; Kerala Police’s computers now under cyber security shield: CM inaugurates Security Operating Center

Latest News