ലുധിയാന: പഞ്ചാബിലെ താണ്‍ തരണില്‍ വീടിന്റെ മേൽക്കൂര തകർന്ന് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ 4.30 ഓടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ മേൽ മേൽക്കൂര ഇടിഞ്ഞുവീഴുകയായിരുന്നു. വീടിന് കേടുപാടുകൾ സംഭവിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന്, അയൽക്കാർ അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗോബിന്ദ (40), ഭാര്യ അമർജിത് കൗർ (36), അവരുടെ മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഗുർബാജ് സിംഗ് (14), ഗുർലാൽ (17) മകൾ ഏകം (15) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു. ചണ്ഡീഗഡിലെ സെക്ടർ 17 ലും സമാനമായ മറ്റൊരു സംഭവം ഉണ്ടായിരുന്നു.
content highlight : five-members-of-family-killed-in-roof-collapse-in-punjab