കോഴിക്കോട്: സംസ്ഥാനത്ത് റമസാൻ മാസത്തിന് ഇന്നു തുടക്കം. റമസാൻ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനാൽ ഇന്ന് റമസാൻ ഒന്ന് ആയിരിക്കുമെന്നു വിവിധ ഖാസിമാരും മതമേലധ്യക്ഷന്മാരും അറിയിച്ചു. മാസപ്പിറവി കണ്ടതോടെ പള്ളികൾ പ്രാർഥനാനിർഭരമായി. ഡൽഹി, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലും ഇന്നാണ് വ്രതാരംഭം. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെ റമസാൻ നോമ്പ് തുടങ്ങി.