അട്ടപ്പാടി: പാലൂർ ആനക്കട്ടി ഊരിൽ മേയാൻ വിട്ട കാളയെ കാട്ടാന കുത്തിക്കൊന്നു. പാലൂർ സ്വദേശി ബാലന്റെ കാളയെയാണ് കാട്ടാന ആക്രമിച്ചത്. ആറ് ആനകളുടെ കൂട്ടമാണ് ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്നതെന്നാണ് നിഗമനം. കാള ചത്തത് ആനയുടെ ആക്രമണത്തിലാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.