Recipe

നല്ല നാടൻ രീതിയിൽ ബീഫ് ഉലർത്തിയത് ഉണ്ടാക്കിയാലോ?

നല്ല നാടൻ സ്റ്റൈലിൽ ബീഫ് ഉലർത്തിയത് ഉണ്ടാക്കിയാലോ? മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട റെസിപ്പികളിൽ ഒന്നാണിത്.

ആവശ്യമായ ചേരുവകൾ

  • ബീഫ്- ഒരു കിലോ
  • സവാള- 4
  • തക്കാളി- 1
  • പച്ചമുളക്- 4
  • വെളുത്തുള്ളി- ഒന്ന്
  • ഇഞ്ചി- 1 കഷ്ണം
  • മല്ലിയില- ആവശ്യത്തിന്
  • കറിവേപ്പില- ആവശ്യത്തിന്
  • മുളക് പൊടി- കാൽ ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി- രണ്ടര ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി- 1 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി- 1 ടീസ്പൂൺ
  • ഗരം മസാല- 2 ടേബിൾ സ്പൂൺ
  • ഉപ്പ്- പാകത്തിന്
  • വെളിച്ചെണ്ണ- കാൽ കപ്പ്
  • തേങ്ങാക്കൊത്ത്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് ഉപ്പും മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു മണിക്കൂർ വയ്ക്കുക. തക്കാളി മിക്സിയിൽ അടിച്ച് പേസ്റ്റാക്കി വയ്ക്കുക. കുക്കറിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് തക്കാളി പേസ്റ്റാക്കിയത് ചേർത്ത് വഴറ്റുക. അതിലേക്ക് മസാലപുരട്ടി വച്ച ബീഫ് ചേർത്ത് വെള്ളം ചേർക്കാതെ വേവിച്ചെടുക്കുക.

മറ്റൊരു പാൻ എടുത്ത്, എണ്ണ ഒഴിച്ച് അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റുക. സവാള ഗോൾഡൻ കളറാവുമ്പോൾ അതിലേക്ക് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ള ചതച്ചത്, പച്ചമുളക് രണ്ടായി കീറിയത് എന്നിവ ചേർത്ത് വഴറ്റുക. നന്നായി വഴറ്റി കഴിയുമ്പോൾ, മല്ലിപൊടിയും മുളകു പൊടിയും ഗരംമസാലയും പാകത്തിന് ഉപ്പും ചേർക്കാം. അതിലേക്ക് വേവിച്ചു വെച്ച ബീഫ് ചേർക്കുക. കുരുമുളക് പൊടി, മല്ലിയില, തേങ്ങാക്കൊത്ത് എന്നിവ ചേർത്ത് ചെറിയ തീയിൽ അഞ്ച് മിനിറ്റ് അടച്ചുവച്ച് വേവിക്കുക. രുചികരമായ നാടൻ സ്റ്റൈൽ ബീഫ് ഉലർത്തിയത് തയ്യാർ.