വളരെ എളുപ്പത്തിൽ രുചികരമായി നമ്മുടെ തേൻമിഠായി വീട്ടിലുണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും.
ആവശ്യമായ ചേരുവകൾ
- ഉഴുന്ന്- കാൽ കപ്പ്
- ഇഡ്ഡലി അരി- 1 കപ്പ്
- ഉപ്പ്- കാൽ സ്പൂൺ
- റെഡ് ഫുഡ് കളർ- കാൽ ടീസ്പൂൺ
- ബേക്കിംഗ് പൗഡർ- കാൽ ടീസ്പൂൺ
- പഞ്ചസാര- ഒന്നര കപ്പ്
- നാരങ്ങാനീര്- 1 ടീസ്പൂൺ
- പഞ്ചസാര പൊടിച്ചത്- കുറച്ച്
തയ്യാറാക്കുന്ന വിധം
ഉഴുന്നും ഇഡ്ഡലി അരിയും പ്രത്യേകം പ്രത്യേകം ബൗളിൽ ആക്കി ആറ് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ശേഷം രണ്ടും വെവ്വേറെ അരച്ചെടുക്കുക. അരച്ചെടുത്ത അരിയും ഉഴുന്നും നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഉപ്പും റെഡ് ഫുഡ് കളറും ചേർക്കുക. കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ കൂടെ ചേർത്ത് മാവ് നന്നായി ഇളക്കി യോജിപ്പിക്കുക.
ഒന്നര കപ്പ് പഞ്ചസാരയിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച് പഞ്ചസാര സിറപ്പ് തയ്യാറാക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ഒഴിക്കുക. സിറപ്പ് കുറുക്കിയെടുക്കുക. പാൻ എടുത്ത് എണ്ണയൊഴിച്ച് ചൂടായി കഴിയുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ചെറിയ ഡ്രോപ്പുകളായി ചട്ടിയിലേക്ക് ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക. ഫ്രൈ ചെയ്ത ഈ ഉരുളകൾ പഞ്ചസാര സിറപ്പിലേക്ക് ഇടുക. മധുരം പിടിച്ചു കഴിഞ്ഞാൽ കോരി മാറ്റിവയ്ക്കുക. ശേഷം പൊടിച്ച പഞ്ചസാരയിൽ മുക്കി എടുക്കാം.