വൈകീട്ട് നോമ്പ് മുറിക്കുമ്പോൾ കഴിക്കാൻ വളരെ എളുപ്പത്തിൽ രുചികരമായി ഒരു ഉള്ളിവട തയ്യാറാക്കിയാലോ? റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- സവാള- അര കിലോ
- പച്ച മുളക്- 4 എണ്ണം
- ഇഞ്ചി, വെളുത്തുളളി പേസ്റ്റ്- 1 ടേബിൾ സ്പൂൺ
- കടല മാവ്- 1 കപ്പ്
- അരി മാവ്- അര കപ്പ്
- കറിവേപ്പില- ആവശ്യത്തിന്
- പെരും ജീരകം- 1 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി- 1 ടേബിൾ സ്പൂൺ
- മുളകു പൊടി- 2 ടേബിൾ സ്പൂൺ
- ബേക്കിങ് സോഡ- 1 ടേബിൾ സ്പൂൺ
- തൈര്
- ഉപ്പ് ആവശ്യത്തിന്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ചെറുതായി മുറിച്ച സവാളയിലേക്ക് അരി മാവ്, കടല മാവ്, പച്ച മുളക്, ഇഞ്ചി, വെളുത്തുളളി പേസ്റ്റ്, കറിവേപ്പി, പെരും ജീരകം, മഞ്ഞൾപ്പൊടി, മുളകുപൊടി, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ചേർക്കുക. ഇതിലേക്ക് തൈര് ഒഴിച്ച് നന്നായി കുഴക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി കുഴയ്ക്കുക. അഞ്ചു മിനിറ്റിനുശേഷം ചൂടായ എണ്ണയിലേക്ക് മാവിൽനിന്നും കുറച്ചെടുത്ത് കൈപ്പത്തിയിൽ വച്ച് അമർത്തി ഇടുക. വെന്ത് കഴിയുമ്പോൾ എണ്ണയിൽനിന്നും കോരി മാറ്റുക.