Food

മയോണൈസ് ഇനി പുറത്തുനിന്നും വാങ്ങിക്കേണ്ട, വീട്ടിലുണ്ടാക്കാം ഈസിയായി

അൽഫാമും ഗ്രിൽഡ് ചിക്കനുമൊക്കെ കഴിക്കുമ്പോൾ മയോണൈസ് ഇനി പുറത്തുനിന്നും വാങ്ങിക്കേണ്ട, എളുപ്പത്തിൽ രുചികരമായും ഹെൽത്തിയായും മയോണൈസ് വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • സൺഫ്ളവർ ഓയിൽ- 1 കപ്പ്
  • മുട്ട- 1
  • കടുക് പൊടി- അര ടീസ്പൂൺ
  • കുരുമുളക് പൊടി- അര ടീസ്പൂൺ
  • വിനാഗിരി- 1 ടേബിൾ സ്പൂൺ
  • പഞ്ചസാര-ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുട്ട, അര ടീസ്പൂൺ കടുക് പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി എന്നിവ മിക്സിയിൽ അരച്ചെടുക്കുക. (വെളുത്തുള്ളി ചേർത്ത മയോണൈസ് ഇഷ്ടപ്പെടുന്നവർക്ക് രണ്ട് അല്ലി വെളുത്തുള്ളിയും ഇതിനൊപ്പമിട്ട് അടിച്ചെടുക്കാം. ശേഷം മിക്സിയുടെ ജാറിലേക്ക് കുറച്ച് എണ്ണ കൂടി ചേർത്ത് വീണ്ടും അടിച്ചെടുക്കുക. ഇതിലേക്ക് വിനാഗിരിയും ഒരു നുള്ള് ഉപ്പും പഞ്ചസാരയും ചേർത്ത് വീണ്ടും അടിച്ചെടുക്കുക. പേസ്റ്റ് കുറുകി വരുമ്പോൾ ശേഷിക്കുന്ന എണ്ണ കൂടി ഒഴിച്ച് മയോണൈസ് നന്നായി കുറുകി വരുന്നത് വരെ അടിച്ചെടുക്കുക.