ഇഫ്താറിന് കിടിലൻ രുചിയിൽ ഒരു ചിക്കൻ സമോസ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു സ്നാക്ക്സ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചിക്കനിൽ, അര ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ കുരുമുളകുപൊടിയും കുറച്ച് മഞ്ഞൾപ്പൊടിയും ഉപ്പും അൽപം വെളളവും ചേർത്ത് നന്നായി വേവിക്കുക. തണുത്ത ശേഷം ചിക്കൻ കഷ്ണങ്ങൾ മിക്സി ജാറിലിട്ട് അടിച്ചെടുക്കുക. സവാള, പച്ചമുളക് എന്നിവ എണ്ണയിൽ വഴറ്റുക. ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി ചേർക്കുക. അതിനുശേഷം ചിക്കൻ പൊടിച്ചത് ചേർക്കുക. ഇതിലേക്ക് കുറച്ചു മുളകുപൊടിയും കുരുമുളകുപൊടിയും ഉപ്പും ഗരം മസാല പൊടിയും ചേർക്കുക.
ഇതിലേക്ക് കുറച്ച് മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യുക. ഒന്നര കപ്പ് മൈദയിലേക്ക് ഉപ്പും ഉരുക്കിയ ഡാൽഡയും ചേർക്കുക. വെളളം ചേർത്ത് നന്നായി കുഴക്കുക. ചെറിയ ഉരുളകളാക്കി മാറ്റുക. അരിപ്പൊടി പുരട്ടി പരത്തിയെടുക്കുക. പാനിൽവച്ച് ചൂടാക്കിയെടുക്കുക. ഇതിലേക്ക് മസാല ചേർത്ത് മടക്കിയെടുത്ത് ചൂടായ എണ്ണയിലിടുക. വേവുമ്പോൾ കോരി മാറ്റുക.