എന്നും തയ്യാറാക്കുന്ന പഴംപൊരിയിൽ നിന്നും അല്പം വ്യത്യസ്തവും സിംപിളുമായി പഴംപൊരി തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാം സ്പൂൺ പഴംപൊരി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പഴം നന്നായി കൈ കൊണ്ട് കുഴച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര പൊടിച്ചത് ചേർക്കുക
ഇതിലേക്ക് 3 ടേബിൾ സ്പൂൺ പാൽ ചേർക്കുക. അതിനുശേഷം ഇതിലേക്ക് കോൺഫ്ലോർ ചേർക്കുക. കോൺഫ്ലോറിനു പകരം മൈദയോ ഗോതമ്പു പൊടിയോ ചേർക്കാം. ഇതിലേക്ക് തേങ്ങ ചിരകിയത്, ഏലയ്ക്ക പൊടി, ഒരു നുളള് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ചൂടായ എണ്ണയിലേക്ക് ഒരു സ്പൂൺ ഉപയോഗിച്ച് കോരി ഒഴിക്കുക.