Kerala

പ്രതിയ്ക്ക് ക്രൂര മർദ്ദനം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ – the human rights commission

വഴിയാത്രക്കാരനെ മർദ്ദിച്ച കേസിൽ മൂന്നാം പ്രതിയായിരുന്നു ശരത്

കുരുമുളക് സ്പ്രേ കണ്ണിൽ അടിച്ച ശേഷം പ്രതിയെ ക്രൂരമായി മർദ്ദിച്ച ഫോർട്ട് സിഐ ഉൾപ്പെടെ അഞ്ചു പോലീസുകാർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. മണക്കാട് കരിമണ്ടം സ്വദേശി ശരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വഴിയാത്രക്കാരനെ മർദ്ദിച്ച കേസിൽ മൂന്നാം പ്രതിയായിരുന്നു ശരത്. ഫോർട്ട് സിഐക്ക് പുറമേ എസ് ഐ അരുൺ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അനു, വിനോദ്, കണ്ടാൽ അറിയാവുന്ന മറ്റൊരു എസ് ഐ എന്നിവർക്കെതിരെ അന്വേഷണം നടത്താനാണ് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

അഭിഭാഷകനായ ജെഎസ്എസ് നന്ദു പ്രകാശ് മുഖേനയാണ് പരാതി നൽകിയത്. 12 ദിവസം ആശുപത്രിയിൽ ചികിത്സ നേടിയതിന്റെ രേഖകൾ അടക്കം പരാതിയ്‌ക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

STORY HIGHLIGHT: the human rights commission