Celebrities

എലിസബത്ത് പറഞ്ഞ ഒരു കാര്യവും വീഡിയോ ഇടാന്‍ പറ്റുന്നതല്ല; അവര്‍ പേടിച്ചിരിക്കുകയാണ്: ചെകുത്താൻ പറയുന്നു..| chekuthan-aju-after-meeting-elizabeth

അവര്‍ പരാതി കൊടുത്താന്‍ പെട്ടെന്ന് പരിഹാരമാകും

എലിസബത്ത് തങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പറയാന്‍ പോലും പറ്റാത്തതെന്ന് ചെകുത്താന്‍. പൊലീസ് ബാലയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇടപെടണമെന്നും ചെകുത്താന്‍ പറയുന്നു. എലിസബത്തിനെ കണ്ട് മടങ്ങവെ എടുത്ത വീഡിയോയിലൂടെയാണ് ചെകുത്താന്‍ അജുവിന്റെ പ്രതികരണം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ് എലിസബത്ത് ഉദയനും ചെകുത്താന്‍ എന്ന അജുവും തമ്മിലുള്ള കൂടിക്കാഴ്ച. ബാലയ്‌ക്കെതിരായ എലിസബത്തിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. തന്നെ കാണാന്‍ ചെകുത്താന്‍ വീട്ടിലെത്തിയ കാര്യം എലിസബത്ത് തന്നെയാണ് വീഡിയോയിലൂടെ അറിയിച്ചത്. വീഡിയോയില്‍ എലിസബത്ത് അജുവിനോട് സോറി പറയുന്നതും കാണാം.

”എലിസബത്തിനെ വീട്ടില്‍ പോയി കണ്ടു. പക്ഷെ എലിസബത്ത് പറഞ്ഞ ഒരു കാര്യവും വീഡിയോ ഇടാന്‍ പറ്റുന്നതല്ല. വളരെ ഗുരുതരമായിട്ടുള്ള പ്രശ്‌നങ്ങളാണ്. എനിക്ക് വന്ന് പറയാന്‍ പറ്റില്ല. അവരുടെ വീഡിയോയിലൂടയേ പറയാന്‍ പറ്റൂ. അവരോട് കേസ് കൊടുക്കാന്‍ പറഞ്ഞു. പക്ഷെ അവര്‍ പേടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയ്ക്കും പരാതി കൊടുക്കേണ്ടി വരും. ഇത് കൂടിയ പരിപാടിയാണ്. അത്രയും ക്രൂരനായ വ്യക്തിയാണ് ബാല. പുറത്തിറങ്ങി നടക്കാന്‍ പോലും അനുവദിക്കാന്‍ പാടില്ല. അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടിടണം” ചെകുത്താന്‍ പറയുന്നു.

”എലിസബത്തിന് സോറി പറയാനുണ്ടെന്ന് പറഞ്ഞു. എന്തിനാണെന്ന് അറിയില്ല. അവര്‍ക്ക് ഗില്‍റ്റ് ഉണ്ടെന്ന് തോന്നുന്നു. അന്ന് തോക്കുമായി വന്നപ്പോള്‍ ഒട്ടും താല്‍പര്യമില്ലാതെ വന്നതാണ്. വീഡിയോയില്‍ കാണുന്നത് പോലല്ല, ആള് നല്ല സ്മാര്‍ട്ടാണ്. നന്നായി സംസാരിക്കുന്നുണ്ട്. നല്ല കുടുംബവുമാണ്. അവരുടെ വീട്ടില്‍ ഇങ്ങനെയുള്ള സംഭവങ്ങളുണ്ടായത് വലിയ ബുദ്ധിമുട്ടായിക്കാണും. അവര്‍ ആരേയും ബുദ്ധിമുട്ടിക്കുമെന്ന് തോന്നുന്നില്ല” എന്നും അദ്ദേഹം പറയുന്നു.

അവര്‍ പരാതി കൊടുത്താന്‍ പെട്ടെന്ന് പരിഹാരമാകും. ചെറിയ പ്രശ്‌നമൊന്നുമല്ല. നമ്മളെക്കൊണ്ടെന്നും പറയാനൊക്കത്തില്ല. വാര്‍ത്ത വരെ വന്നിട്ടും പൊലീസുകാര്‍ എന്തുകൊണ്ട് തിരിഞ്ഞു നോക്കുന്നില്ലെന്നും ചെകുത്താന്‍ ചോദിക്കുന്നു. അതേസമയം എലിബസത്ത് ഈ വീഡിയോ ഇട്ടു കൊണ്ടിരിക്കുകയേയുള്ളൂ. അവര്‍ക്ക് പേടിയാണെന്നും ചെകുത്താന്‍ പറയുന്നു ഈ വീഡിയോ ആരെങ്കിലും മുഖ്യമന്ത്രിയെ കാണിക്കണം. മുഖ്യമന്ത്രി അറിയേണ്ട കേസാണിതെന്നും ചെകുത്താന്‍ അജു പറയുന്നു.

അതേസമയം, വേറെ ചില കാര്യങ്ങള്‍ ഉണ്ടോ എന്ന് ബാലയെക്കുറിച്ച് എനിക്ക് സംശയങ്ങളുണ്ട്. അത് തെളിയിക്കാന്‍ പറ്റുമോ എന്നറിയില്ലെന്നും അജു പറയുന്നുണ്ട്. ഞാനത് അവരോട് പറഞ്ഞിട്ടില്ല. വീഡിയോ എടുക്കാന്‍ വേണ്ടി പോയതല്ല. ജസ്റ്റ് കാണാന്‍ വേണ്ടി പോയതാണെന്നും ചെകുത്താന്‍ പറയുന്നു.

ഈ കൊച്ച് ജീവനോടെയിരിക്കുന്നത് അത്ഭുതം തന്നെയാണ്. ഇതുപോലുള്ള ടോര്‍ച്ചര്‍ കിട്ടിയാല്‍ മനുഷ്യര്‍ ഹൃദയാഘാതം വന്ന് അവിടെ വച്ച് തന്നെ മരിക്കുമെന്നാണ് എലിസബത്തിനെക്കുറിച്ച് ചെകുത്താന്‍ പറയുന്നത്. മാനസികവും ശാരീരികയുമായ പീഡനങ്ങള്‍. ഉറങ്ങാന്‍ പോലും അനുവദിക്കില്ല, ചില കാര്യങ്ങളൊന്നും നമുക്കൊന്നും പറയാന്‍ പോലും പറ്റത്തില്ലെന്നാണ് എലിസബത്ത് നേരിട്ടതിനെക്കുറിച്ച് ചെകുത്താന്‍ പറയുന്നത്. ഒരു മനുഷ്യനെ ഏതൊക്കെ തരത്തില്‍ ബുദ്ധിമുട്ടിക്കാം എന്നതില്‍ ബാലയില്‍ നിന്നും കോഴ്‌സ് പഠിക്കാമെന്നും ചെകുത്താന്‍ കൂട്ടിച്ചേര്‍ക്കുന്നു.

content highlight: chekuthan-aju-after-meeting-elizabeth