Kerala

റോഡടച്ച് യോഗം കൂടിയപ്പോള്‍ പോലീസ് എവിടെയായിരുന്നു? പോലീസിനെക്കൊണ്ട് സര്‍ക്കാര്‍ ചെയ്യിക്കുന്നതാണിത്; സമരത്തിന് പിന്തുണയുമായി അടൂര്‍ പ്രകാശ് – adoor prakash

കഴിഞ്ഞ ദിവസം പെയ്ത മഴ കൊള്ളാതിരിക്കാന്‍ ആശാവര്‍ക്കര്‍മാര്‍ ടാര്‍പോളിന്‍ ഷീറ്റ് മറച്ചുകെട്ടിയിരുന്നു

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ അറിയിച്ച് ആറ്റിങ്ങള്‍ എം.പി അടൂര്‍ പ്രകാശ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആശവര്‍ക്കര്‍മാരെ ബുദ്ധിമുട്ടിക്കാനാണ് സമരപ്പന്തല്‍ മറച്ചുകെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് പോലീസ് എടുത്തു മാറ്റിയതെന്നും പോലീസിനെക്കൊണ്ട് സര്‍ക്കാര്‍ ചെയ്യിക്കുന്നതാണിതെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസിനെക്കൊണ്ട് സര്‍ക്കാര്‍ ചെയ്യിക്കുന്നതാണിത്. ഇവിടെ ഇരിക്കുന്ന സഹോദരിമാര്‍ മഴ നനഞ്ഞ് തന്നെ ഇരിക്കട്ടെ എന്ന ചിന്തയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. ന്യായീക്കരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണിത്. അസുഖം പിടിച്ചെങ്കിലും അവര്‍ മാറട്ടെയന്നാണ് കരുതുന്നത്. നടുറോഡ് അടച്ച് യോഗം നടത്തിയപ്പോള്‍ ഈ പോലീസുകാര്‍ എവിടെ ആയിരുന്നു എന്നും അടൂർ പ്രകാശ് ചോദിച്ചു.

ഇവരെ കയ്യേറ്റം നടത്താനും മറ്റ് പ്രവര്‍ത്തനം നടത്താനുമാണ് ഈ പ്രദേശത്തെ വൈദ്യുതി കഴിഞ്ഞ ദിവസങ്ങളില്‍ വിച്ഛേദിച്ചതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പെയ്ത മഴ കൊള്ളാതിരിക്കാന്‍ ആശാവര്‍ക്കര്‍മാര്‍ ടാര്‍പോളിന്‍ ഷീറ്റ് മറച്ചുകെട്ടിയിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് അത് മാറ്റുകയായിരുന്നു.

STORY HIGHLIGHT:  adoor prakash supports asha workers protest