World

ഗാസയിലേയ്ക്കുള്ള സഹായങ്ങൾ തടഞ്ഞ് ഇസ്രയേൽ; കരാര്‍ നീട്ടിയില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകും – israel stops supplying goods and service

ആദ്യഘട്ട വെടിനിര്‍ത്തലിന്‍റെ സമയപരിധി ഒരുമാസംകൂടി നീട്ടാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്

ഗാസ മുനമ്പിലേക്കുള്ള സഹായങ്ങൾ എത്തിക്കുന്നത് തടഞ്ഞ് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവിന്റെ ഓഫീസ് മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം അവസാനിച്ചതിനു പിന്നാലെയാണ് ഗാസയ്ക്കുള്ള സഹായങ്ങള്‍ ഇസ്രയേൽ തടഞ്ഞത്.

അതേസമയം, സഹായങ്ങൾ പൂര്‍ണമായും നിര്‍ത്തിവെച്ചോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം ശനിയാഴ്ച അവസാനിച്ചിരുന്നു. ആദ്യഘട്ട വെടിനിര്‍ത്തലിന്‍റെ സമയപരിധി ഒരുമാസംകൂടി നീട്ടാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. എന്നാല്‍, ഇതിനോട് ഹമാസ് യോജിക്കുന്നില്ല.

ആദ്യഘട്ട വെടിനിര്‍ത്തല്‍ ഏപ്രില്‍ 20 വരെ നീട്ടാന്‍ യുഎസിന്റെ മധ്യപൂര്‍വേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇസ്രേയല്‍-ഹമാസ് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന യു.എസ്, ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നോ ഇതുസംബന്ധിച്ച് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

STORY HIGHLIGHT: israel stops supplying goods and service