ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) 2025 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ പ്രഖ്യാപിച്ചു. കമ്പനിയുടെ ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും ഉൾപ്പെടെയുള്ള മൊത്തം വിൽപ്പന അളവ് 28,414 യൂണിറ്റുകളായി. ടൊയോട്ട കഴിഞ്ഞ മാസം വിൽപ്പനയിൽ 13 ശതമാനം വർധനവ് രേഖപ്പെടുത്തി. കൃത്യം ഒരു വർഷം മുമ്പ്, അതായത് 2024 ഫെബ്രുവരിയിൽ, ഈ കണക്ക് 25,220 യൂണിറ്റായിരുന്നു. ഇതിൽ 26,414 യൂണിറ്റുകൾ ആഭ്യന്തര വിപണിയുടെ സംഭാവനയും 2,000 യൂണിറ്റുകൾ കയറ്റുമതി ചെയ്തതുമാണ്.
ടൊയോട്ടയുടെ വിജയത്തിന് കാരണം യൂട്ടിലിറ്റി വാഹന നിരയാണ്. മൊത്തത്തിലുള്ള വിൽപ്പനയിൽ അവരുടേതാണ് ഏറ്റവും വലിയ സംഭാവന. ഫെബ്രുവരിയിലെ മൊത്തം വിൽപ്പനയുടെ 68 ശതമാനവും ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഫോർച്യൂണർ, ലെജൻഡർ, ഹിലക്സ്, റൂമിയൻ എന്നിവയാണ്. ബാക്കി 28 ശതമാനം ബ്രാൻഡിന്റെ ചെറുകാറുകളായ ടൊയോട്ട ഗ്ലാൻസ, യുസി ടൈസർ എന്നിവയിൽ നിന്നാണ്.
2024 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെ (FY2025) ടൊയോട്ട 306,105 യൂണിറ്റുകൾ വിറ്റഴിച്ചു. 2024 സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ വിറ്റ 236,332 യൂണിറ്റുകളെ അപേക്ഷിച്ച് 30 ശതമാനം വളർച്ച രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വർഷത്തിൽ 236,332 യൂണിറ്റുകൾ വിറ്റഴിച്ച കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 30 ശതമാനം ശ്രദ്ധേയമായ വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.
ടേസർ, ഗ്ലാൻസ തുടങ്ങിയ കോംപാക്റ്റ് മോഡലുകളുടെ വിൽപ്പനയും മികച്ചതായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ടൊയോട്ട നിരവധി പുതിയ മോഡലുകൾ തുടർച്ചയായി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബറിൽ ടൊയോട്ട പുതുതലമുറ കാമ്രി സെഡാൻ പുറത്തിറക്കി. വലിയ ഡിമാൻഡ് കാരണം ടൊയോട്ട ലാൻഡ് ക്രൂയിസർ 300 ന്റെ ബുക്കിംഗ് വീണ്ടും തുറന്നു. ടൊയോട്ട ലാൻഡ് ക്രൂയിസർ 300 എസ്‌യുവിക്ക് പുതിയ GR-S വേരിയന്റ് ലഭിക്കുന്നു. അത് ഓഫ്-റോഡ് ട്യൂൺഡ് സസ്‌പെൻഷൻ, ഡിഫറൻഷ്യൽ ലോക്കുകൾ, പരുക്കൻ സാഹചര്യങ്ങളിൽ മെച്ചപ്പെട്ട പ്രകടനം വാഗ്ദാനം ചെയ്യുന്നതിനായി മെച്ചപ്പെടുത്തിയ ഷോക്ക് അബ്സോർബറുകൾ എന്നിവയുമായി വരുന്നു. ഈ വർഷം അവസാനത്തോടെ ടൊയോട്ട ഇന്ത്യയിൽ അർബൻ ക്രൂയിസർ BEV അവതരിപ്പിക്കാൻ പോകുന്നു. 2025 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി അർബൻ ക്രൂയിസർ ഇവി കൺസെപ്റ്റ് പ്രദർശിപ്പിച്ചു. ഈ മാസം അവസാനം പുറത്തിറങ്ങാനിരിക്കുന്ന മാരുതി സുസുക്കി ഇ വിറ്റാരയുടെ ടൊയോട്ട ബാഡ്‍ജ് എൻജിനീയറിംഗ് പതിപ്പാണ് അർബൻ ക്രൂയിസർ ഇവി.
content highlight: people-pushed-to-buy-toyota-get-huge-sales