India

വളർത്തുപൂച്ച പുനർജനിക്കുമെന്ന പ്രതീക്ഷയിൽ രണ്ടുദിവസം കാത്തു; മനംനൊന്ത് യുവതി ആത്മഹത്യചെയ്തു – woman commits suicide

വളര്‍ത്തുപൂച്ച വിയോഗത്തിൽ മനംനൊന്ത് യുവതി ആത്മഹത്യചെയ്തു. അംരോഹ ജില്ലയിലെ ഹസന്‍പൂരില്‍ താമസിക്കുന്ന പൂജയാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ പൂച്ച രണ്ട് ദിവസം മുമ്പാണ് ചത്തത്. ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ രണ്ട് ദിവസം പൂച്ചയുടെ മൃതദേഹം സൂക്ഷിച്ചുവെച്ചു. എന്നാൽ ഇതിനെത്തുടർന്ന് മനംനൊന്ത് സ്വയം ജീവനൊടുക്കുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്പ് വിവാഹമോചിതയായ യുവതി അമ്മ ഗജ്‌റ ദേവിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഏകാന്തതയില്‍നിന്ന് ആശ്വാസം കിട്ടാനായാണ് പൂച്ചയെ വളര്‍ത്തിയിരുന്നത്. പൂച്ചയെ അടക്കംചെയ്യാന്‍ അമ്മ ഗജ്‌റ ദേവി പറഞ്ഞെങ്കിലും പൂച്ച പുനര്‍ജനിക്കുമെന്ന് പറഞ്ഞ് യുവതി ഇതിനെ എതിര്‍ക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെ മകളെ തിരക്കി മുറിയിലെത്തിയപ്പോള്‍ അമ്മയാണ് പൂജയെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.

യുവതിയുടെ മൃതശരീരത്തിന്റെ അടുത്തായി ചത്ത പൂച്ചയും തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് ബഹളം വെച്ച ഗജ്റദേവിയുടെ ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയും സംഭവം പോലീസിനെ അറിയിക്കുകയുമായിരുന്നു. ഫൊറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു.

STORY HIGHLIGHT: woman commits suicide