Kozhikode

ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ച് യുവാവ് മരിച്ചു – young man died after being hit by pick up van accident

കുന്ദമംഗലം പത്താം മൈലില്‍ ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ച് യുവാവ് മരിച്ചു. മാവൂര്‍ മുല്ലപ്പള്ളി മീത്തല്‍ പുളിയങ്ങല്‍ അജയ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യിമ്പ്ര റോഡില്‍ നിന്ന് നെച്ചിപ്പൊയില്‍ റോഡിലേക്ക് കയറുന്ന പന്തീര്‍പാടം ജംഗ്ഷനിലാണ് അപകടമുണ്ടായത്.

പത്താം മൈലിന് സമീപം പൊയില്‍താഴം ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞു വരുകയായിരുന്നു അജയും സഹോദരനും. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അജയ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

STORY HIGHLIGHT: young man died after being hit by pick up van