Kerala

കാട്ടുപന്നി അക്രമണം; രണ്ടു പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്ക് – wild boar attack

കാട്ടുപന്നിയും അതിന്റെ 5 കുഞ്ഞുങ്ങളും രണ്ടു ദിവസമായി ഈ പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു

കാട്ടുപന്നിയുടെ ആക്രമണത്തിൽ ചിറ്റടിയിൽ 2 പ്ലസ് വൺ വിദ്യാർഥികൾക്കു പരിക്ക്. ചിറ്റടി ആയാംകുടിയിൽ സിബിയുടെ മകൻ ആന്റോ, ചിറ്റടി പ്രിൻസിന്റെ മകൻ അലക്സ് എന്നിവർക്കാണു പരിക്കേറ്റത്. വലതുകര കനാൽ റോഡിൽ ചിറ്റടിക്ക് സമീപത്താണു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

ചാരിറ്റിയുടെ ഭാഗമായി നടത്തിയ ബിരിയാണി ചാലഞ്ചിനുള്ള ബിരിയാണി വിതരണത്തിനായി സ്കൂട്ടറിൽ പോയ വിദ്യാർഥികൾ ക്കുനേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. കാട്ടുപന്നിയും അതിന്റെ 5 കുഞ്ഞുങ്ങളും രണ്ടു ദിവസമായി ഈ പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സാരമായി പരുക്കേറ്റ ആന്റോയെ തൃശൂരും അലക്സിനെ വള്ളിയോടുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

STORY HIGHLIGHT: wild boar attack