Tech

കാത്തിരിപ്പിന് വിരാമം; വിവോ ടി4എക്സ് മാര്‍ച്ച് അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ | Vivo T4X

ഫോണിന് ഏകദേശം 15000 രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണായ വിവോ ടി4എക്സ് മാര്‍ച്ച് 5ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതിയ ഫോണിന്റെ വരവോടെ 15,000ന് താഴെയുള്ള ഫോണുകള്‍ക്കിടയിലുള്ള മത്സരം ശക്തമാകും.

വിവോ ടി4എക്സില്‍ 120Hz റിഫ്രഷ് റേറ്റും 1500 നിറ്റ് പീക്ക് ബ്രൈറ്റ്നസും ഉള്ള 6.78 ഇഞ്ച് IPS LCD ഡിസ്പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മീഡിയാടെക് ഡൈമെന്‍സിറ്റി 7300 പ്രോസസറാണ് ഫോണിന് കരുത്ത് പകരുക. വരാനിരിക്കുന്ന ഫോണ്‍ 6/8GB LPDDR4x റാമും 128/256GB UFS 2.2 സ്റ്റോറേജും വാഗ്ദാനം ചെയ്യുമെന്നും കരുതുന്നു.

ഒപ്റ്റിക്സിന്റെ കാര്യത്തില്‍, 50MP പ്രൈമറി ഷൂട്ടറും 2MP സെക്കന്‍ഡറി സെന്‍സറും ഉള്ള ഡ്യുവല്‍ കാമറ സെറ്റപ്പോടെയാണ് ഫോണ്‍ പുറത്തിറങ്ങുക. പിന്‍ കാമറയില്‍ നിന്ന് 4k 30fps റെക്കോര്‍ഡിങ് ഫോണിന് ലഭിക്കും. മുന്‍വശത്ത് സെല്‍ഫി എടുക്കുന്നതിനും വീഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിനും 8MP ഷൂട്ടറും ക്രമീകരിച്ചിട്ടുണ്ട്.

ഇതിന് IP64 റേറ്റിങ് ലഭിക്കാന്‍ സാധ്യതയുണ്ട്. 44W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 6,500mAh ബാറ്ററിയാണ് ഫോണിന് ഉണ്ടാവുക. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ഫണ്‍ടച്ച് OS 15ല്‍ വിവോ T4x പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ സ്മാര്‍ട്ട്ഫോണിനൊപ്പം രണ്ടു വര്‍ഷത്തെ OS അപ്ഡേറ്റുകളും 3 വര്‍ഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്‌തേക്കാം. ഫോണിന് ഏകദേശം 15000 രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

content highlight: Vivo T4X