വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മത്തൻ ഇല- പരിപ്പ് കറി റെസിപ്പി നോക്കിയാലോ? ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മത്തൻ ഇല ചെറുതായി അരിയുക. ഒരു മൺചട്ടി ചൂടാക്കി എണ്ണയൊഴിച്ച് അതിലേക്ക് പച്ചമുളകും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് മത്തൻ ഇലയും ചേർത്ത് വഴറ്റുക. മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്തിളക്കുക. വേവിച്ച പരിപ്പ്, വെള്ളം, ഉപ്പ് എന്നിവ കൂടി ചേർത്ത് അടച്ച് വെച്ച് വേവിക്കുക. തേങ്ങ, സവാള, ജീരകം എന്നിവ മിക്സിയിൽ അടിച്ച് കറിയിലേക്ക് ചേർക്കുക. നന്നായി തിള വരുമ്പോൾ കടുക്, ചെറിയ ഉള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കാം.