Food

എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ചിക്കൻ ഓംലെറ്റ് റെസിപ്പി നോക്കിയാലോ?

രുചികരമായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചിക്കൻ ഓംലെറ്റ് റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ചിക്കൻ – ആവശ്യാനുസരണം
  • ഉപ്പ്- ആവശ്യത്തിന്
  • മുളക് പൊടി- 3/4 ടീ സ്പൂൺ
  • മഞ്ഞൾ പൊടി- 1/4 ടീ സ്പൂൺ
  • നാരങ്ങ നീര്-1 ടീ സ്പൂൺ
  • എണ്ണ-3/4 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി- 2 അല്ലി
  • മുട്ട-2 എണ്ണം
  • കുരുമുളക് പൊടി- 3/4 ടീ സ്പൂൺ
  • മല്ലിയില- ആവശ്യത്തിന്
  • സവാള-1 1/2 ടേബിൾ സ്പൂൺ
  • ക്യാരറ്റ്-1 ടേബിൾ സ്പൂൺ
  • ബീൻസ്-1 1/2 ടേബിൾ സ്പൂൺ
  • കാപ്സിക്കം-1 ടേബിൾ സ്പൂൺ
  • പച്ചമുളക്- 1 എണ്ണം

തയ്യാറാക്കുന്ന വിധം

ചെറിയ കഷ്ണങ്ങളായി അരിഞ്ഞ ചിക്കനിലേക്ക് ഉപ്പ്, മുളക് പൊടി, മഞ്ഞൾ പൊടി, നാരങ്ങ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം പാൻ ചൂടാക്കി എണ്ണയിൽ ചിക്കൻ ചെറുതായി വറുത്തെടുക്കാവുന്നതാണ്. ഇതിലേക്ക് വെളുത്തുള്ളിയും ചേർത്ത് കൊടുക്കാം. മുട്ടയിൽ കുരുമുളക്പൊടി, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് ബീറ്റ് ചെയ്ത് മാറ്റിവയ്ക്കുക. സവാള, ക്യാരറ്റ്, ബീൻസ്, കാപ്സിക്കം, പച്ചമുളക് എന്നിവ നല്ലവണ്ണം വഴറ്റിയ ശേഷം ചിക്കൻ ഇട്ടു കൊടുത്ത് മിക്സ് ചെയ്യുക. അവസാനമായി മുട്ട ഒഴിച്ച് കൊടുത്ത് ഒംലെറ്റ് രൂപത്തിലാക്കിയെുക്കാവുന്നതാണ്.