ഇഫ്താറിന് ഒരു സ്പെഷ്യൽ ഉന്നക്കായ റെസിപ്പി നോക്കിയാലോ? മധുരം ഏറെ ഇഷ്ടപ്പെടുന്നവർക്ക് എന്തായാലും ഈ ഉന്നക്കായ ഇഷ്ടമാകും. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പഴം പകുതിയായി മുറിച്ച് വേവിച്ചെടുക്കുക. നല്ല പഴുത്ത പഴം എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താൽ കൃത്യമായ പാകത്തിൽ കിട്ടണമെന്നില്ല. ശേഷം പഴത്തിൻെറ തൊലി നീക്കം ചെയ്ത് നല്ലവണ്ണം ഉടച്ച് മാവ് രൂപത്തിലാക്കുക. ഇതിൻെറ മുകളിൽ നെയ്യ് പുരട്ടി മാറ്റിവയ്ക്കുക. നെയ്യ് ചൂടായ ശേഷം അതിലേയ്ക്കു ചിരകിയ തേങ്ങ, ഉണക്കമുന്തിരി, കശുവണ്ടി, ഏലയ്ക്ക പൊടി എന്നിവ ചേർക്കുക. നനവു മാറുന്ന വരെയും ഇളക്കി കൊടുക്കാം. നേരത്തെ ഒരുക്കി വച്ച മാവിൽ ചേരുവ ചേർത്ത് ആകൃതിയിലാക്കിയെടുക്കുക. ഓരോന്നും എണ്ണയിലിട്ട് പൊരിച്ചെടുക്കാവുന്നതാണ്.