എന്നും തയ്യാറാക്കുന്ന അച്ചാറിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു അച്ചാർ ഉണ്ടാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന തക്കാളി അച്ചാര്‍ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
തക്കാളി, ഒരു പിടി വാളം പുളി എന്നിവ നല്ല രീതിയില്‍ ആവിക്കേറ്റിയെടുക്കുക. ശേഷം തക്കാളിയുടെ തൊലി കളയുക. പുളി, തക്കാളി എന്നിവ ഒരുമിച്ച് മിക്‌സി ഉപയോഗിച്ച് അരച്ചെടുക്കുക. കടുകും, ഉലുവയും പാനില്‍ വറുത്തെടുത്ത ശേഷം മിക്‌സിയില്‍ അരച്ചെടുക്കാം. നല്ലെണ്ണ ചൂടായ ശേഷം കടുക്, കശ്മീരി മുളകുപൊടി, വെളുത്തുളളി, ഉപ്പ്, പെരുങ്കായം, തക്കാളി, നേരത്തെ പൊടിച്ചുവച്ച മിശ്രിതം എന്നിവ ചേര്‍ത്തിളക്കുക. എണ്ണ നല്ലവണ്ണം മുകളില്‍ പൊങ്ങി നില്‍ക്കുമ്പോള്‍ പാത്രത്തിലേയ്ക്കു അച്ചാര്‍ മാറ്റാവുന്നതാണ്.