പലപ്പോഴും പലർക്കും ബ്രേക്ഫാസ്റ്റ് തയ്യാറാക്കുന്നത് ഒരു പാടുപെട്ട കാര്യം തന്നെയാണ് അല്ലെ, എങ്കിൽ ഇനി ബ്രേക്ഫാസ്റ്റ് തയ്യാറാക്കാൻ കഷ്ട്ടപ്പെടേണ്ട. മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഒരു പാൻകേക്ക്.
ആവശ്യമായ ചേരുവകള്‍
- ഓട്ട്‌സ്- 1/4 കപ്പ്
- മുട്ട – 1 എണ്ണം
- ചെറു പഴം – 1 എണ്ണം
തയ്യാറാക്കുന്ന വിധം
ഓട്ട്‌സ്, മുട്ട, ചെറുപഴം എന്നിവ ഒരുമിച്ച് മിക്‌സി ഉപയോഗിച്ച് മാവ് രൂപത്തില്‍ അരച്ചെടുക്കുക. പാന്‍ ചൂടാക്കിയ ശേഷം അതിലേയ്ക്കു മാവ് ഒഴിക്കുക. ഇരു വശവും നല്ല രീതിയില്‍ പാകമായ ശേഷം തേന്‍ മുകളില്‍ പുരട്ടിയ ശേഷം കഴിക്കാവുന്നതാണ്.