Home Remedies

മൺചട്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇല്ലെങ്കിൽ പണി കിട്ടും

കുറച്ചു നാളുകളായി ആളുകൾ നോൺസ്റ്റിക് പാത്രങ്ങളാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് എന്നാൽ ഇപ്പോൾ നോൺസ്റ്റിക്കിൽ നിന്നും മാറി വീണ്ടും പഴയ മൺചട്ടിയിലേക്ക് ആളുകളെ എത്തിയിരിക്കുകയാണ് അതിന്റെ പ്രധാനമായ കാരണം ക്യാൻസർ ഭയം ആണ് നോൺസ്റ്റിക് പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ ആളുകൾക്ക് ക്യാൻസർ വർദ്ധിക്കുന്നു എന്ന തരത്തിലുള്ള വാർത്ത പുറത്തുവന്നതിനെ തുടർന്നും ചില രാജ്യങ്ങളിൽ നോൺസ്റ്റിക് പാത്രങ്ങൾ പൂർണമായും ആളുകൾ ഉപേക്ഷിച്ചതിനെ തുടർന്നുമാണ് ഇപ്പോൾ വീണ്ടും മൺചട്ടിയിലേക്ക് ആളുകൾ എത്തിയിരിക്കുന്നത്.

എന്നാൽ ഈ മൺചട്ടി ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത് മൺചട്ടി ഉപയോഗിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ചുവടെ
ചേർത്തിരിക്കുന്നു..

ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ

  1. നല്ലതുപോലെ വേവിച്ച ചട്ടി വാങ്ങുക. കൈവിരലുകൾ കൊണ്ട് കൊട്ടിനോക്കി ഇതറിയാം. നല്ല ചട്ടിയാണെങ്കിൽ “ക്ണിം” എന്നതുപോലെ ശബ്ദം കേൾക്കും.
  2. പൊട്ടൽ ഉണ്ടെങ്കിലും വ്യത്യാസം വരു. ഉൾഭാഗവും അടിഭാഗവും പരമാവധി മിനുസമുള്ളത് നോക്കി എടുക്കുക.
  3. അടിഭാഗം എല്ലായിടവും ഒരേ കനം ആണെന്ന് ഉറപ്പ് വരുത്തുക. നല്ല ചട്ടിയുടെ നിറം കുങ്കുമം/കാവി നിറം ആയിരിക്കും.
  4. പോളീഷ് ചെയ്തതോ കരി നിറം പിടിപ്പിച്ചിട്ടുള്ളതോ ഒഴിവാക്കുക. ചട്ടിയുടെ വലിപ്പം ആവശ്യത്തിനുള്ളത് തിരഞ്ഞെടുക്കുക. (വലിയ ചട്ടികൾ ചൂടായി വരാൻ കൂടുതൽ സമയം എടുക്കും)
  5. വാങ്ങിക്കഴിഞ്ഞാൽ തട്ടാതെ മുട്ടാതെ വൈക്കോൽ /കച്ചിയിലോ പേപ്പറിലോ പൊതിഞ്ഞ് വീട്ടിലെത്തിക്കുക.

ചട്ടി എങ്ങനെ പരുവപ്പെടുത്തി എടുക്കാം

. നല്ലതുപോലെ കഴുകി ഉണക്കുക. ശേഷം അൽപ്പം വെളിച്ചെണ്ണയോ നല്ലെണ്ണയൊ അകത്തും പുറത്തും പുരട്ടുക.
തുടർന്ന് ചെറുതീയിൽ വേവിക്കുക. തണുപ്പിച്ച ശേഷം വെള്ളം ഒഴിച്ച് തിളപ്പിക്കുക. വേണമെങ്കിൽ അൽപം നാരങ്ങാനീരും മഞ്ഞൾപ്പൊടിയും ചേർക്കാം. തിളച്ചതിനു ശേഷം കഴുകി ഉണക്കി വീണ്ടും അകത്ത് എണ്ണ പുരട്ടുക. ചെറുതായി ഒന്നുകൂടി ചൂടാക്കുക. ചട്ടി റെഡി.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

ചൂട് ചട്ടിയിൽ പെട്ടന്ന് തണുത്ത വെള്ളം ഒഴിക്കരുത്; ചട്ടി പൊട്ടും. ഉണങ്ങിയ ചട്ടിയിൽ സോപ്പോ മറ്റ് വാഷിംഗ് ദ്രാവകങ്ങളൊ പുരട്ടരുത്. ഇത് ചട്ടിയിലേയ്ക് ആഗിരണം ചെയ്യപ്പെടുകയും പിന്നീട് നമ്മുടെ ആഹാരത്തിലെത്തുകയും ചെയ്യും. ചട്ടി നല്ലതുപോലെ നനച്ചു മാത്രമേ കഴുകാവൂ

Latest News