Food

വിരുന്നുകാർക്ക് മധുരം പകരാൻ ഫ്രൂട്ട് കസ്റ്റാർഡ് ഉണ്ടാക്കിയാലോ?

ഇഫ്താർ വിരുന്ന് ഒരുക്കുമ്പോൾ മധുരം നൽകാൻ ഒരു കിടിലൻ ഫ്രൂട്ട് കസ്റ്റാർഡ് തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • പാൽ- 500 മില്ലി ലിറ്റർ
  • പഞ്ചസാര- 6 ടേബിൾ സ്‌പൂൺ
  • കസ്റ്റാർഡ് പൗഡർ- 2 ടേബിൾ സ്‌പൂൺ
  • മുന്തിരി
  • ആപ്പിൾ
  • പഴം
  • മാതളം
  • ബദാം

തയ്യാറാക്കുന്ന വിധം

പാത്രം ചൂടായ ശേഷം 1/2 ലിറ്റർ പാൽ ഒഴിച്ച് നല്ലവണ്ണം ഇളക്കുക. പാൽ തിളച്ചു കഴിഞ്ഞ് പഞ്ചസാര ചേർക്കാം. കസ്റ്റാർഡ് പൗഡർ തണുത്ത പാലിൽ ചേർത്ത് മിക്സ് ചെയ്തെടുക്കുക. ശേഷം ഇത് ചൂടു പാലിലേക്ക് ഒഴിച്ച് ഇളക്കാം. കസ്റ്റാർഡ് പൗഡർ കട്ടിയായ ശേഷം മാറ്റിവയ്ക്കാം. തണുത്ത ശേഷം ഇതിലേക്ക് പഴങ്ങളും ബദാമും മിക്സ് ചെയ്തു സെർവ് ചെയ്യാം.