Health

എല്ലാദിവസവും രാവിലെ ഈ ഒരു ഡ്രിങ്ക് കുടിച്ചാൽ കിടിലൻ ഗുണങ്ങൾ ആണ്

ഏതൊരു വ്യക്തിയുടെയും ആഗ്രഹങ്ങളിൽ ഉള്ള ഒന്നായിരിക്കും നല്ല തിളങ്ങുന്ന ചർമം വേണമെന്നത് ഇതിനായി വീട്ടിൽ പല പരീക്ഷണങ്ങളും നടത്തിയിട്ടുള്ളവരായിരിക്കും പലരും എന്നാൽ ഇത്തരം പരീക്ഷണങ്ങൾ എന്തെങ്കിലും ഗുണം നൽകുന്നുണ്ടോ.? ചർമ്മത്തിന് നല്ല തിളക്കം ലഭിക്കുവാൻ വേണ്ടി നെല്ലിക്കയും ബീറ്ററൂട്ടും ഉപയോഗിക്കാവുന്നതാണ്

നെല്ലിക്കയുടെ ഗുണങ്ങൾ

ചെറുപ്പത്തിൽ മുടിക്കും ഒക്കെ വളരെയധികം ഗുണം നൽകുന്ന ഒന്നാണ് നെല്ലിക്ക വിറ്റാമിൻ സി ധാരാളം അടങ്ങിയ നെല്ലിക്കയിൽ കോളേജിന് ഉൽപാദനത്തെ സഹായിക്കുന്ന പലതുമുണ്ട് ചർമ്മത്തിന്റെ യുവത്വം നിലനിർത്തുവാൻ ഇത് സഹായിക്കുന്നുണ്ട് ധാരാളം അടങ്ങിയത് കൊണ്ട് തന്നെ ഇത് ചർമം മികച്ചതാക്കും

ബീറ്റ്റൂട്ടിന്റെ ഗുണങ്ങൾ

ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സി ബി മഗ്നീഷ്യം തുടങ്ങിയവയെല്ലാം ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ബീറ്റ്റൂട്ട് ഇതിലെ ആന്റി ഓക്സിഡന്റുകൾ ചർമത്തിന് ഒരു പ്രത്യേക തിളക്കം നൽകാൻ സഹായിക്കുന്നുണ്ട്

ഗുണങ്ങൾ

നെല്ലിക്കയും ബീറ്റ്റൂട്ടും വേറെ വേറെ ഉപയോഗിക്കാതെ ഒരുമിച്ച് ജ്യൂസ് ആക്കി ഉപയോഗിക്കുകയാണെങ്കിൽ ഇരട്ടി ഫലമാണ് ശരീരത്തിലേക്ക് എത്തുന്നത്. ഇത് ചർമ്മസംരക്ഷണത്തിന് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം

ചേരുവകൾ

നെല്ലിക്ക ബീറ്റ്റൂട്ട് നാരങ്ങാനീര് ഇഞ്ചി തേന് വെള്ളം കുരുമുളകുപൊടി

തയ്യാറാക്കുന്ന വിധം

തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ ബീറ്റ്റൂട്ടും കുരു കളഞ്ഞ നെല്ലിക്കയും ചെറിയ കഷണം ഇഞ്ചിയും മിക്സിയിലിട്ട് നന്നായി അടിച്ചു ജ്യൂസ് ആക്കുക ഇതിലേക്ക് അല്പം നാരങ്ങാനീര് ചേർക്കാവുന്നതാണ് മധുരം വേണമെങ്കിൽ അല്പം തേൻ കൂടി ചേർക്കാവുന്നതാണ് കുറച്ചു കുരുമുളക് പൊടിയും തണുത്ത വെള്ളവും കൂടി ചേർത്താൽ ഏറെ രുചികരമായ രീതിയിൽ ഇത് കുടിക്കാം ഇത് എന്നും രാവിലെ വെറും വയറ്റിൽ കുടിക്കുകയാണെങ്കിൽ മുഖത്ത് നല്ല വ്യത്യാസം അനുഭവപ്പെടും