ഒരു കിടിലൻ വെണ്ടയ്ക്ക ഫ്രൈ ഉണ്ടാക്കിയാലോ? ക്രിസ്പി വെണ്ടയ്ക്ക ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
തയാറാക്കുന്ന വിധം
ആദ്യം വെണ്ടയ്ക്ക നന്നായി കഴുകി എടുക്കുക. ഇനി വെണ്ടയ്ക്കയുടെ രണ്ടറ്റവും കളഞ്ഞ് മുകളില്‍ നിന്ന് താഴേക്ക് നാലു കഷ്ണങ്ങളാക്കുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളക്പൊടി എന്നിവ ചേർക്കുക. അൽപം നാരങ്ങനീര് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഇനി ഇവയിലേക്ക് ആവശ്യത്തിന് കടലമാവ് ചേർക്കാം. ക്രിസ്പായി കിട്ടാനായി അരിപൊടി കൂടെ ചേർക്കുക. അൽപം വെള്ളം തെളിച്ച് വീണ്ടും കുഴച്ചെടുക്കുക. 5-10 മിനിറ്റോളം മസാല പിടിച്ചതിന് ശേഷം ഒരു പാനില്‍ അൽപം എണ്ണയൊഴിച്ച് വറുത്തെടുക്കാം. മിതമായ തീയില്‍ ഇരുവശവും മറിച്ചിട്ട് വേവിക്കുക. ഇടയ്ക്കിടെ മറിച്ചിട്ട് വറുത്തെടുത്താല്‍ കൂടുതല്‍ മൊരിഞ്ഞു കിട്ടും. ക്രിസ്പി വെണ്ടയ്ക്ക ഫ്രൈ റെഡി.