Kerala

കാസർഗോഡ് കാട്ടുപന്നി ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്

കാസർകോഡ് പെർളയിൽ കാട്ടുപന്നി ആക്രമണം. ആക്രമണത്തിൽ കാട്ടുകുക്കെയിലെ കുഞ്ഞിരാമന് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കൃഷിത്തോട്ടത്തിലെ സൂപ്പർവൈസറാണ് കുഞ്ഞിരാമൻ.

തോട്ടം നനയ്ക്കുന്നതിന് മോട്ടോർ ഓണാക്കുന്നതിനായി പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായതെന്ന് കുഞ്ഞിരാമൻ പറഞ്ഞു.

ചെവിക്കും തലയ്ക്കും കാലിനും, കൈക്കും പരിക്കേറ്റു. നിലവിൽ കുഞ്ഞിരാമൻ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്