കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപ്‌സര ആല്‍ബി. സാന്ത്വനം എന്ന പരമ്പരയിലെ വില്ലത്തി കഥാപാത്രമായ ജയന്തിയായി പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് അപ്‌സര. പിന്നാലെ താരം ബിഗ് ബോസിലുമെത്തി. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ തുടക്കം മുതല്‍ ശക്തമായ സാന്നിധ്യമായിരുന്നു അപ്‌സര. ടോപ് ഫൈവിലെത്തുമെന്ന് എല്ലാവരും കരുതിയിരുന്ന അപ്‌സരയുടെ പുറത്താകല്‍ അപ്രതീക്ഷിതമായിരുന്നു. ഇതിനിടെ കഴിഞ്ഞ കുറേനാളുകളായി അപ്‌സരയുടെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. അപ്‌സരയും ഭര്‍ത്താവ് ആല്‍ബിയും പിരിഞ്ഞുവെന്നാണ് ചില യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ചിരുന്നത്. തന്റെ വളരെ പേഴ്സണലായൊരു കാര്യം, ഉണ്ടെങ്കിലും ഇല്ലെങ്കിലും, വെളിപ്പെടുത്താന്‍ ഞാന്‍ താല്‍പര്യപ്പെടാത്തോളം കാലം അതില്‍ മീഡിയയ്ക്ക് കയറി ഇടപെടാന്‍ അവകാശമില്ലെന്നായിരുന്നു താരം പറഞ്ഞത്.
ഇപ്പോഴിതാ തന്റെ പേരിനെ ചൊല്ലിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അപ്സര. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. തന്റെ പേര് എന്തുകൊണ്ടാണ് വിവാഹ ശേഷവും മാറ്റാതെ അപ്‌സര രത്‌നാകരന്‍ എന്ന് തന്നെ നിലനിര്‍ത്തിയിരിക്കുന്നത് എന്നതിനുള്ള മറുപടിയാണ് താരം നൽകുന്നത്.
”എന്റെ പേര് അപ്‌സര എന്നാണ്. അച്ഛന്റെ പേര് രത്‌നാകരന്‍. അതുകൊണ്ട് തന്നെ എന്റെ പേര് അപ്‌സര രത്‌നാകരന്‍ എന്നാണ്. അതില്‍ ആര്‍ക്കാണ് പ്രശ്‌നം?” എല്ലാവരുടേയും ചോദ്യം ഞാന്‍ ആല്‍ബി ചേട്ടനെ കല്യാണം കഴിച്ചത് കൊണ്ട് അപ്‌സര ആല്‍ബി എന്നല്ലേ പേര് വരേണ്ടത് എന്നാണ്. ആ പേര് ഇടാത്തതു കൊണ്ട് ഞങ്ങള്‍ തല്ലിപ്പിരിഞ്ഞു എന്നുവരെ പറയുന്നവരുണ്ട്”, എന്ന് അപ്സര അഭിമുഖത്തിൽ പറഞ്ഞു.
”വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൈമാറണം എന്ന് നിര്‍ബന്ധമുണ്ടോ? എന്റെ ഭര്‍ത്താവ് പോലും പേരുമാറ്റണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം? എന്റെ പേരിന്റെ കൂടെ അച്ഛന്റെ പേരുമാറ്റി ഭര്‍ത്താവിന്റെ പേരിടുന്നതിനെക്കുറിച്ച് ഇതുവരെ ഞാൻ ചിന്തിച്ചിട്ടില്ല”, എന്നും അപ്‌സര കൂട്ടിച്ചേർത്തു.
content highlight: actress-apsara-rathnakaran-react