Congress leader Sandeep Warrier says he is ready to sign over the land, as his mother promised before she died.
രമേശ് ചെന്നിത്തലയുടെ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ വിളിയില്‍ ക്ഷുഭിതനായ മുഖ്യമന്ത്രിയെ പരിഹസിച്ച് സന്ദീപ് വാര്യര്‍. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നല്ലാതെ ഡാ പൊന്നളിയാ എന്നഭിസംബോധന ചെയ്യാന്‍ പറ്റുമോ ? എന്ന് സന്ദീപ് വാര്യര്‍ ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെയായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും കൊമ്പുകോര്‍ത്തത്. താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൊലപാതകമടക്കമുള്ള വിഷയവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.