Kerala

എട്ടു വർഷത്തിനുള്ളിൽ 2.75 ലക്ഷം നിയമനങ്ങൾ; കേരള പിഎസ്‌സി രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സർവീസ് കമ്മീഷനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

. നിയമനങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന് മുറവിളിയുണ്ടാകുന്ന കാലത്താണ് കേരള പിഎസ്‌സിയുടെ മികച്ച പ്രവർത്തനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: കേരള PSC രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സർവീസ് കമ്മീഷനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2.75 ലക്ഷം നിയമനങ്ങൾ എട്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പി എസ് സി വഴി നടന്നു. ഇത് രാജ്യത്തിന്റെയാകെ ശ്രദ്ധ ആകർഷിച്ചതാണ്. നിയമനങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന് മുറവിളിയുണ്ടാകുന്ന കാലത്താണ് കേരള പിഎസ്‌സിയുടെ മികച്ച പ്രവർത്തനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഒരു വെള്ളാനയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരണം നടത്തുന്നുണ്ട്. പിഎസ്‌സിക്കെതിരെ വ്യാജ വാർത്തകൾ വരുന്നുണ്ട്. 2021-24 ജനുവരി 1 മുതൽ ജൂൺ വരെ 573 പരീക്ഷകളാണ് പി എസ് സി നടത്തിയത്. ഒഴിവുകളിലേക്ക് പിഎസ്‌സി കൃത്യമായി നിയമനം നടത്തുന്നുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കൃത്യമായ സംവിധാനം സംസ്ഥാനത്തുണ്ട്. ഇതെല്ലാം മറച്ചുവെച്ചാണ് പിഎസ്‌സി വെള്ളാനയാണെന്ന വിമർശനം മാധ്യമങ്ങൾ നടത്തുന്നതെന്നും തിരുവനന്തപുരത്ത് പിഎസ്‌സി മ്യൂസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

content highlight : kerala-psc-is-best-in-india-says-cm-pinarayi-vijayan

Latest News