Health

എപ്പോഴും പനിയും ജലദോഷവും ആണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കൂ…| Immunity boosting foods

വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്ന മത്തങ്ങ രോഗപ്രതിരോധ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു

എപ്പോഴും പനിയും ചുമയും തുമ്മലും ഉണ്ടാകുന്ന വരെ ശ്രദ്ധിച്ചിട്ടില്ലേ. രോഗപ്രതിരോധശേഷി കുറഞ്ഞവരാണ് ഇവർ. ഭക്ഷണത്തിൽ ശ്രദ്ധിക്കുകയാണെങ്കിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം. അതിനുവേണ്ടി സമയകൃതവും പോഷകസമൃതവുമായ ഭക്ഷണക്രമം പിന്തുടരണം. ഇതിനുപുറമെ പ്രതിരോധശേഷി കൂട്ടാൻ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡുകളും അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കണം. അത്തരത്തിൽ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

 

1. മത്തങ്ങ: വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്ന മത്തങ്ങ രോഗപ്രതിരോധ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിനായി മത്തങ്ങ സൂപ്പ്, മത്തങ്ങ വറുത്തത് അല്ലെങ്കിൽ മത്തങ്ങ സ്മൂത്തികൾ തുടങ്ങിയയുണ്ടാക്കി കഴിക്കാം.

 

2. ആപ്പിൾ: ആന്‍റി ഓക്‌സിഡന്‍റുകളും ഫൈബറും അടങ്ങിയ ആപ്പിൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

 

3. വെളുത്തുള്ളി: രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ ചെറുക്കാന്‍ സഹായിക്കും. അതിനാല്‍ വെളുത്തുള്ളി നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

 

4. മധുരക്കിഴങ്ങ്: ബീറ്റാ കരോട്ടിൻ പോലുള്ള ആന്‍റി ഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്ന മധുരക്കിഴങ്ങ് രോഗപ്രതിരോധ സംവിധാനത്തെ സംരക്ഷിക്കാന്‍ സഹായിക്കും.

 

5. മഞ്ഞൾ: മഞ്ഞളിൽ കാണപ്പെടുന്ന സംയുക്തമായ കുർക്കുമിന് പ്രതിരോധശേഷി വർധിപ്പിക്കുന്ന ശക്തമായ ഗുണങ്ങളുണ്ട്. അതിനാല്‍ മഞ്ഞളും ഭക്ഷണത്തില്‍ ഉള്‍‌പ്പെടുത്താം.

 

6. ഇഞ്ചി: ഇഞ്ചിയിൽ ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കും. അതിനാല്‍ ഭക്ഷണത്തിലോ ചായയിലോ ഇഞ്ചി ചേര്‍ക്കാം.

 

7. മാതളം: മാതളത്തില്‍ ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

Content Highlight: immunity boosting foods