Recipe

വിശപ്പും ദാഹവും അകറ്റാൻ അവൽ മിൽക്ക് | avil-milk-healthy-recipe

പാലും അവലും പഞ്ചസാരയും അല്ലെങ്കിൽ ഈന്തപ്പഴവുമാണ് പ്രധാന ചേരുവകൾ. ഒരു ഗ്ലാസ് കുടിച്ചാൽ ദാഹവും വിശപ്പും ശമിക്കും, ആരോഗ്യത്തിനും ഏറെ ഗുണപ്രദമാണ്.

ചേരുവകൾ

അവൽ- 1 കപ്പ്
പാൽ- 2 കപ്പ്
പഞ്ചസാര- 1/2 കപ്പ്
ഏലയ്ക്ക- 2
കശുവണ്ടി- 10
ഉണക്കമുന്തിരി- 10
നെയ്യ്- 2 സ്പൂൺ
വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അവൽ കഴുകിയെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് നെയ്യ് ഒഴിച്ചു ചൂടാക്കാം.
അതിലേയ്ക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്തു വറുത്തെടുക്കാം.
അതേ പാത്രത്തിലേയ്ക്ക് പാൽ ഒഴിച്ച് തിളപ്പിക്കാം.
തിളച്ചു തുടങ്ങുമ്പോൾ പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ചേർക്കാം.
ഒപ്പം അവൽ കൂടി ചേർക്കാം.
അവൽ വെന്ത് കുതിർന്നു കഴിഞ്ഞ് വറുത്തെടുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ചേർക്കാം.
അടുപ്പണച്ച് അത് തണുക്കാൻ വയ്ക്കാം. ശേഷം ഫ്രിഡ്ജിൽ വച്ച് ആവശ്യാനുസരണം വിളമ്പാം.
പാൽ തിളപ്പിച്ചെടുത്ത് തണുത്തതിനു ശേഷം നന്നായി പഴുത്ത ചെറുപഴവും അവലും ചേർത്ത് അരച്ചെടുക്കുന്ന എളുപ്പ വിദ്യയും ഉപയോഗിക്കാം.

content highlight: avil-milk-healthy-recipe