ഫ്രൈ, റോസ്റ്റ്, കറി എന്നിവയൊക്കെ ബീഫ് വിഭവങ്ങളുടെ പട്ടികയിൽ പെടുന്നു. എന്നാലിനി ചില്ലി ബീഫ് ഒരു തവണ ട്രൈ ചെയ്തു നോക്കൂ.
ചേരുവകൾ
ബീഫ്- 1 കിലോ
കാശ്മീരി മുളകുപൊടി- 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കുരുമുളകുപൊടി- ആവശ്യത്തിന്
വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
നാരങ്ങ നീര്- 1/2
വെള്ളം-1 കപ്പ്
വെളുത്തുള്ളി- 10 അല്ലി
ഇഞ്ചി- 1 ഇഞ്ച്
കുരുമുളക്- 1 ടീസ്പൂൺ
പെരുംജീരകം- 1 ടീസ്പൂൺ
വറ്റൽമുളക്
കറിവേപ്പില
ചുവന്നുള്ളി- 20
മല്ലിപ്പൊടി- 3 ടീസ്പൂൺ
മീറ്റ് മസാല- 3 ടീസ്പൂൺ
ഗരംമസാല- 1 ടീസ്പൂൺ
തക്കാളി- 2
തയ്യാറാക്കുന്ന വിധം
ഒരു കിലോ ബീഫ് നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം.
ഇതിലേയ്ക്ക് 2 ടീസ്പൂൺ കാശ്മീരിമുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം.
ഒരു നാരങ്ങയുടെ പകുതി പിഴഞ്ഞൊഴിച്ച് അടച്ചു മാറ്റി വയ്ക്കാം.
ഒരു മണിക്കൂർ വരെ അത് അങ്ങനെ സൂക്ഷിക്കാം.
ശേഷം ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് കുക്കറിൽ വച്ച് ബീഫ് വേവിക്കാം.
8 അല്ലെങ്കിൽ 9 വിസിൽ ആകുമ്പോൾ അടുപ്പണച്ച് ആവി പോകാൻ വയ്ക്കാം. തുറന്ന് വെള്ളം അരിച്ചു മാറ്റി വയ്ക്കാം.
10 അല്ലി വെളുത്തുള്ളിയിലേയ്ക്ക് ചെറിയ കഷ്ണം ഇഞ്ചി, ഒരു ടീസ്പൂൺ കുരുമുളക്, ഒരു വറ്റൽമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കി രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം.
അതിലേയ്ക്ക് ഒരു ടീസ്പൂൺ പെരുംജീരകം, കറിവേപ്പില, ചുവന്നുള്ളി അല്ലെങ്കിൽ സവാളയും ചേർത്തു വേവിക്കാം.
സവാളയുടെ നിറം മാറി വരുമ്പോൾ അരപ്പു ചേർത്തിളക്കി യോജിപ്പിക്കാം.
രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടി, മൂന്ന് ടീസ്പൂൺ മല്ലിപ്പൊടി, മൂന്ന് ടീസ്പൂൺ മീറ്റ് മസാല, ഒരു ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്തിളക്കാം.
രണ്ട് തക്കാളി ചെറിയ കഷ്ണങ്ങളായി അരിഞ്ഞതു ചേർക്കാം.
എണ്ണ തെളിയുന്നതു വരെ ഇത് വേവിക്കാം.
നന്നായി വരട്ടിയെടുത്തതിനു ശേഷം അടുപ്പണയ്ക്കാം.
ചൂടോടെ ചോറും കൂട്ടി കഴിച്ചു നോക്കൂ ഈ ചില്ലി ബീഫ്.
content highlight: chilli-beef-kerala-style-recipe