Thiruvananthapuram

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

വർക്കല ചെറുകുന്നം സ്വദേശിയായ ചരുവിള പുത്തൻവീട്ടിൽ 25 വയസുള്ള മുഹമ്മദ് റാസി ആണ് മരിച്ചത്.

തിരുവനന്തപുരം: വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വർക്കല വട്ടപ്ലാമൂട് ഐടിഐ ജംഗ്ഷനിൽ ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. എതിർ ദിശയിൽ നിന്നും വന്ന രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വർക്കല ചെറുകുന്നം സ്വദേശിയായ ചരുവിള പുത്തൻവീട്ടിൽ 25 വയസുള്ള മുഹമ്മദ് റാസി ആണ് മരിച്ചത്. വട്ടപ്ലാമൂട് സ്വദേശികളായ അഭിജിത്ത്(22) അമൽ(21) എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എതിർ ദിശയിലെ ബൈക്കിൽ വന്ന മുത്താന പാളയംകുന്ന് സ്വദേശിയായ അഭിമന്യു (17)പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

content highlight : bike-accident-at-varkkala-three-injured-and-one-died

Latest News