India

റെയിൽവേയുടെ രണ്ട് കമ്പനികൾക്ക് കൂടി നവരത്ന പദവി നൽകി കേന്ദ്രസർക്കാർ

റെയിൽവേയുടെ ലിസ്റ്റ് ചെയ്ത ഏഴ് സ്ഥാപനങ്ങളും ഇതോടെ നവരത്ന പദവി നേടി

ദില്ലി: റെയിൽവേയുടെ രണ്ട് കമ്പനികൾക്ക് കൂടി നവരത്ന പദവി നൽകി കേന്ദ്രസർക്കാർ. ഐആ‍ർസിടിസി, ഐആർഎഫ്സി എന്നീ കമ്പനികളെയാണ് നവരത്ന പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ആകെ നവരത്ന പദവി ലഭിച്ച സ്ഥാപനങ്ങളുടെ എണ്ണം 26 ആയി. റെയിൽവേയുടെ ലിസ്റ്റ് ചെയ്ത ഏഴ് സ്ഥാപനങ്ങളും ഇതോടെ നവരത്ന പദവി നേടി. നേട്ടത്തെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിനന്ദിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍റ് ടൂറിസം കോർപ്പറേഷന് 4,270 കോടി രൂപയുടെ വാർഷിക വിറ്റുവരവും, 1,111 കോടിയുടെ ലാഭവും രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ റെയില്‍വേ ഫിനാന്സ് കോർപ്പറേഷന്‍ 26,644 കോടിയുടെ വാർഷിക വിറ്റുവരവും 6,412 കോടി ലാഭവുമാണ് നേടിയത്. നവരത്ന പദവി നേടുന്നതോടെ സ്ഥാപനങ്ങൾക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാന്‍ സാധിക്കും.

content highlight : the-central-government-has-granted-navaratna-status-to-irctc-and-irfc